മംഗളൂരു: കർണാടകയിൽ കാർ മേൽപാലത്തിൽനിന്ന് താഴ്ചയിലേക്ക് വീണ് മലയാളി ദമ്പതികൾ മരിച്ചു. കണ്ണൂരിനടുത്ത ചൊക്ലി നിടുമ്പ്രം കാരാറത്ത് സ്‌കൂളിനടുത്ത അല്‍മര്‍വയില്‍ തൈപറമ്പത്ത് മുനവ്വര്‍ (48), ഭാര്യ സമീറ (35) എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ മകന്‍ സഹലിനെ (19) മണിപ്പാല്‍ കെ.എം.സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ ഉഡുപ്പി ജില്ലയിലെ കുന്താപുരം ബോബ്ബർയനക്കട്ടയിലായിരുന്നു അപകടം. മുനവ്വറായിരുന്നു കാര്‍ ഓടിച്ചത്. സമീറ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മുനവ്വര്‍ ബുധനാഴ്ച ഉച്ചയോടെ ആശുപത്രിയിലാണ് മരിച്ചത്.
മഹാരാഷ്ട്ര സാംഗ്ലിയിലെ മീരേജില്‍ വിദ്യാര്‍ഥിയായ സഹലിനൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. മീറേജില്‍ ബോംബെ സ്റ്റാര്‍ ബേക്കറിയുടമയാണ് മുനവ്വര്‍. കോയമ്പത്തൂരില്‍ വിദ്യാര്‍ഥിനിയായ മിനാ ഫാത്തിമ മകളാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ നാട്ടിൽ കൊണ്ടുപോയി ഖബറടക്കി.
പരേതരായ ദയരോത്ത് ഹംസയുടെയും തൈപ്പറവത്ത് ആസ്യയുടെയും മകനാണ് മുനവ്വര്‍. തലശ്ശേരി സൈദാര്‍പള്ളി അബ്ദുല്ലാസില്‍ ചെറിയാണ്ടി അബ്ദുല്ലയുടെയും കൈതാല്‍ ഹാജറയുടെയും മകളാണ് സമീറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.