മുംബൈ: രണ്ടു വർഷം മുമ്പ് മുംബൈ കുർളയിലെ വീട്ടിൽവെച്ച് രണ്ട് സ്ത്രീകളുൾപ്പെടെ അമ്മയുടെ മൂന്ന് സുഹൃത്തുക്കൾ പ്രായപൂർത്തിയാകാത്ത മലയാളി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസിൽ പരാതി. 2021ൽ നാല് തവണ പീഡിപ്പിച്ചതായാണ് പരാതി.
കേരളത്തിൽവെച്ച് മാനസികാരോഗ്യ ചികിത്സക്കിടെ പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയതിനെ തുടർന്ന് മനഃശാസ്ത്രജ്ഞ കേരള പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത കേരള പൊലീസ് കുറ്റകൃത്യം നടന്നത് കുർളയിലായതിനാൽ കേസ് മുംബൈ പൊലീസിന് കൈമാറുകയായിരുന്നു.
മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ പെൺകുട്ടിയുടെ അമ്മ ജോലിക്കുപോയ രാത്രികളിലാണ് പീഡനം. ദക്ഷിണേന്ത്യൻ സംസ്ഥാനക്കാരായ മൂന്ന് സുഹൃത്തുക്കൾ മുംബൈയിലെ വീട്ടിൽ ഏതാനും ദിവസം താമസിച്ചിരുന്നതായി അമ്മ പറഞ്ഞു. സ്ത്രീകൾ മദ്യം കലർത്തിയ പാനീയം നൽകി മകളെ ലൈംഗികമായി പീഡിപ്പിക്കുകയും പുരുഷ സുഹൃത്തിനെ പീഡിപ്പിക്കാൻ അനുവദിക്കുകയും ചെയ്തതായാണ് ആരോപണം.
പരാതിപ്പെട്ടാൽ അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മദ്യപിക്കുന്നതിന്റെയും നഗ്നത കാണിക്കുന്നതിന്റെയും വിഡിയോകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
മകളുടെ പെരുമാറ്റത്തിലെ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതോടെ മകളെ അമ്മ കേരളത്തിലെ കുടുംബവീട്ടിൽ കൊണ്ടുപോയി. മകളെ കൗൺസലിങ്ങിന് വിധേയയാക്കിയപ്പോൾ കടുത്ത മാനസിക സംഘർഷമുള്ളതായി കണ്ടെത്തി. തുടർന്ന് സൈക്കോളജിസ്റ്റിനെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.