പുരസ്കാരത്തിന് അർഹമായ റാഫിയുടെ ചിത്രം
ലണ്ടൻ: ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജി.സി.സി.എ( Global Cement and Concrete Association (GCCA) സംഘടിപ്പിച്ച Concrete in Life 2024/25 ഫോട്ടോ മത്സരത്തിൽ മലയാളി ഫോട്ടോഗ്രാഫർമാരായ അൻവർ (തൃശൂർ), റാഫി (മലപ്പുറം) എന്നിവർ വിജയം. റാഫിക്ക് 5000 ഡോളറും അൻവറിന് 2,500 ഡോളറുമാണ് സമ്മാനത്തുക
പുരസ്കാരത്തിന് അർഹമായ അൻവർ സാദത്ത് ടി.എയുടെ ചിത്രം
ജി.സി.സി.എ വർഷംതോറും സംഘടിപ്പിക്കുന്ന ഈ മത്സരത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 20,000-ത്തിലധികം ഫോട്ടോകൾ പങ്കെടുത്തിരുന്നു. ആകെ ആറ് വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ നൽകിയത്.അൻവർ "Urban Concrete" വിഭാഗത്തിൽ വിജയിച്ചപ്പോൾ, റാഫി "People’s Choice" വിഭാഗത്തിൽ വിജയിയായി. വിവിധ വിഭാഗങ്ങളിലായി ആകെ ആറ് വിജയികളാണ് തിരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.