തൊഴിൽ തട്ടിപ്പ്; റഷ്യയിൽ മനുഷ്യക്കടത്തിന് ഇരകളായി മലയാളി യുവാക്കൾ

തൃശൂർ: മനുഷ്യക്കടത്തിന് ഇരകളായി റഷ്യയിൽ അകപ്പെട്ട് മലയാളി യുവാക്കൾ. തൃശ്ശൂർ കുരാഞ്ചേരി സ്വദേശികളായ ജെയ്ൻ, ബിനിൽ എന്നിവരാണ് കഴിഞ്ഞ എട്ട് മാസമായി റഷ്യയിൽ കുടുങ്ങിക്കിടക്കുന്നത്.

കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരും റഷ്യയിലെത്തിയത്. അവിടുത്തെ മലയാളി ഏജന്റ് കബളിപ്പിച്ചതിനെ തുടർന്ന് ഇരുവരും കൂലിപ്പട്ടാളത്തിനൊപ്പം അകപ്പെടുകയായിരുന്നു.

യുദ്ധമുഖത്ത് എന്തും സംഭവിക്കാം, പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടു എന്നാണ് ജെയ്ൻ, കുടുംബത്തിന് അയച്ച അവസാനത്തെ സന്ദേശം. ഇലക്ട്രീഷ്യൻ ജോലി വാഗ്ദാനം ചെയ്താണ് ഇരുവരെയും റഷ്യയിൽ എത്തിച്ചത്.

ഇവരെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങളിൽ റഷ്യൻ എംബസി സഹകരിക്കുന്നില്ല എന്നാണ് ഇന്ത്യൻ എംബസിയിൽ നിന്ന് ലഭിച്ച വിവരം.എത്രയും പെട്ടെന്ന് ഇരുവരെയും നാട്ടിലെത്തിക്കണം എന്നാണ് കുടുംബങ്ങളുടെ അപേക്ഷ.

Tags:    
News Summary - malayalis trapped in human trafficking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.