പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലോൽസവത്തിൽ മല്ലപ്പുഴശ്ശേരി, ഇടപ്പാവൂർ പള്ളിയോടങ്ങൾ ജേതാക്കൾ. ആവേശകരമായ എ ബാച്ച് ഫൈനലിൽ കുറിയന്നൂരിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മല്ലപ്പുഴശ്ശേരി മന്നം ട്രോഫി നേടിയത്. ചിറയിറമ്പിനാണ് മൂന്നാം സ്ഥാനം. ബി ബാച്ചിൽ ഇടപ്പാവൂർ പളളിയോടവും ജേതാക്കളായി മന്നം ട്രോഫിക്ക് അർഹത നേടി. പൂല്ലൂപ്രം രണ്ടാമതും വന്മഴി മൂന്നാമതും എത്തി.
കടുത്ത മൽസരമാണ് ബി ബാച്ച് ഫൈനലിൽ നടന്നത്. എ ബാച്ച് ലൂസേഴ്സ് ഫൈനലിൽ പുന്നം തോട്ടം ജേതാക്കളായി. ബി ബാച്ച് ലൂസേഴ്സിൽ പുതുക്കുളങ്ങരയും ഒന്നാമതെത്തി. എ ബാച്ചിൽ 34 പളളിയോടങ്ങളും ബി ബാച്ചിൽ 15 പളളിയോടങ്ങളുമാണ് മൽസരിച്ചത്. പ്രാഥമിക മൽസരത്തിൽ കുറഞ്ഞ ശരാശരി സമയത്തിൽ ഫിനിഷ് ചെയ്ത ബാച്ചുകളാണ് ഫൈനലിലും മൽസരിച്ചത്. മികച്ച രീതിയിൽ പാരമ്പര്യ തുഴച്ചിൽ നടത്തിയതിനുള്ള ആർ. ശങ്കർ ട്രോഫി വന്മഴി പള്ളിയോടം നേടി. ചമയത്തിൽ സമ്മാനം ഇടപ്പാവൂരിനാണ്.
വിജയികൾക്ക് എൻ.എസ്.എസ്. പ്രസിഡൻറ് ഡോ. എം. ശശികുമാർ സമ്മാനംങ്ങൾ വിതരണം ചെയ്തു. ചെന്നിത്തല പള്ളിയോടം മറിഞ്ഞ് തുഴച്ചിൽക്കാർ മരിക്കാനിടയായ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ഔദ്യോഗിക ചടങ്ങുളും ആഘോഷമായ ഉദ്ഘാടന ചടങ്ങും ഒഴിവാക്കിയായിരുന്നു ജലോൽസവം. ആന്‍റോ ആന്‍റണി എം.പി. ജലോൽസവം ഫ്ളാഗ് ഒംാഫ് ചെതയ്തു. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ മൽസര വള്ളം കളി ഉദ്ഘാടനം ചെയ്തു.
രാമപുരത്ത് വാര്യർ പുരസ്കാരം അന്തരിച്ച സുഗതകുമാരിക്കു വേണ്ടി മകൾ ലക്ഷ്മി പ്രമോദ് നാരായണൻ എം.എൽ.എ യിൽ നിന്ന് ഏറ്റുവാങ്ങി. പളളിയോട ശിൽപി ചങ്ങുംകരി വേണു ആചാരിയെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ. സനന്ദഗോപൻ ആദരിച്ചു. പള്ളിയോട സേവാ സംഘം പ്രസിഡന്‍റ് കെ.എസ്. രാജൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.