തിരുനാവായ\അങ്ങാടിപ്പുറം: റീ എക്കൗ സംഘടിപ്പിക്കുന്ന മാമാങ്കോത്സവത്തിെൻറ ഭാഗമായ അങ്കവാൾ പ്രയാണം വെള്ളിയാഴ്ച നടന്നു. അങ്ങാടിപ്പുറം ചാവേർ തറയിൽ മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വള്ളുവനാട് രാജാവിെൻറ പ്രതിനിധി കൃഷ്ണകുമാർ വർമ സ്വാഗതസംഘം ചെയർമാൻ ഷമീർ കളത്തിങ്ങലിന് അങ്കവാൾ കൈമാറി. കെ.കെ. റസാഖ് ഹാജി അധ്യക്ഷത വഹിച്ചു.
അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് ഷഹീദ, മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് എം.ആർ. മുരളി, അംഗം ശിവശങ്കരൻ, അസി. കമീഷണർ വിനോദ് വർമ, ദിനേഷ് തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് കലക്ടറേറ്റ് പടിക്കൽ, കോട്ടക്കൽ, തിരൂർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം കൊടക്കൽ നിലപാടുതറയിൽ സമാപിച്ചു.
പാട്ടത്തിൽ ഇബ്രാഹിം കുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വെട്ടത്തുനാട് ചരിത്ര നിർമാണ സഭ അംഗം ഉള്ളാട്ടിൽ രവീന്ദ്രൻ അങ്കവാൾ ഏറ്റുവാങ്ങി. ഡോ. അബ്ദുൽ ജബ്ബാർ, എം.പി.എ. ലത്തീഫ്, ഉമ്മർ ചിറക്കൽ, എം.കെ. സതീഷ് ബാബു, കെ.പി. അലവി, ടി.കെ. അലവിക്കുട്ടി, സി. ഖിളർ, സതീശൻ കളിച്ചാത്ത്, സി.പി.എം. ഹാരിസ്, വാനാദ് വല്ലാർ, ഷൈജു ഗുരുക്കൾ, മുസ്തഫ ഗുരുക്കൾ തുടങ്ങിയവർ സംബന്ധിച്ചു. കടവനാട് വി.പി.എസ് കളരിയുടെ കളരിയഭ്യാസ പ്രകടനവും നടന്നു.
ശനിയാഴ്ച രാവിലെ നിള തീരത്ത് കോഴിക്കോട് സാമൂതിരി രാജയുടെ പ്രതിനിധി മാമാങ്ക സ്മൃതിദീപം തെളിക്കും. വൈകീട്ട് നാലിന് നിള ഓഡിറ്റോറിയത്തിൽ നടക്കുന്ന പൈതൃക സഭ ഡോ. ഒ. രാജേഷ് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ 10 മുതൽ അഞ്ച് വരെ മലപ്പുറം കൃഷിവിജ്ഞാന കേന്ദ്രത്തിെൻറയും തിരുനാവായ കൃഷിഭവെൻറയും സഹകരണത്തോടെ താമരമേള നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.