കോട്ടയം: അരങ്ങേറ്റ കാലങ്ങളിൽ കുഞ്ഞുമാണിയെന്നായിരുന്നു വിളിപ്പേര്. പിന്നീടത് മാണിസാറിന് വഴിമാറുകയായിരുന്നു. രാഷ്ട്രീയക്കാരനായിരുന്നിെല്ലങ്കില് നല്ല അഭ ിഭാഷകനായി പേരെടുക്കുമായിരുന്ന മാണി, പേരിനൊപ്പം സാറിനെ ഉറപ്പിക്കാൻ പല തന്ത്രങ്ങ ളും മെനഞ്ഞതായി രാഷ്ട്രീയ എതിരാളികൾ എക്കാലവും ആക്ഷേപമുയർത്തിയിട്ടുണ്ട്. അത് ശരിെവക്കുന്ന ചില പൊടിക്കൈകൾ മാണി പ്രയോഗിച്ചിട്ടുമുണ്ട്. എന്തെങ്കിലും ആവശ്യവുമായി എത്തുന്നവരിൽനിന്ന് പരാതിയും നിവേദനവും വാങ്ങിയശേഷം, ‘‘മാണിസാർ ശരിയാക്കി തരാ’’മെന്നൊരു പറച്ചിലുണ്ട്. പിന്നെ വന്നയാൾക്കും മാണി സാറെന്നല്ലാതെ വിളിക്കാനാവില്ല.
ഇങ്ങനെ പല പൊടിെക്കെകളും പേരിെനാപ്പം സാറിനെ ഉറപ്പിച്ചുനിർത്തി. എന്നാൽ, ഈ കഥകളെല്ലാം തള്ളിയിട്ടുള്ള മാണി ജനങ്ങൾനിന്ന് അങ്ങനെ ഉണ്ടായി വന്നതാണെന്നാണ് പലപ്പോഴും വിശദീകരിച്ചിരുന്നത്. വലതുമുന്നണികൾക്കൊപ്പം ഇടത്-ബി.ജെ.പി നേതാക്കൾക്കും ബിഷപ്പുമാർക്കും സാമുദായിക നേതാക്കൾക്കും വരെ അദേഹം മാണി സാറായിരുന്നു. മാധ്യമപ്രവർത്തകർക്കും മറ്റൊന്നായിരുന്നില്ല.
കെ.എം. മാണിയുമായി ഭിന്നിച്ച് പുതിയ പാർട്ടിയുണ്ടാക്കുേമ്പാഴും അതിെൻറ നേതൃനിരയിലുള്ളവർ വിശേഷിപ്പിച്ചത് സാറെന്ന് തന്നെയായിരുന്നു. എല്ലാവിഭാഗം കേരള കോൺഗ്രസുകാരുെട നാവിലും അലയടിച്ചിരുന്നത് സാറായിരുന്നു. നിയമസഭയിലടക്കം പാലാ മെംബറെന്ന വിളി ഏറെ ചിരിക്കിടയാക്കുകയും ചെയ്തിരുന്നു. ഭാര്യ കുട്ടിയമ്മയുടെ സ്നേഹവിളികളിലും സാറിനായിരുന്നു ഭൂരിപക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.