കാണാതായ മാമി (ഇടത്ത്) കോഴിക്കോട്ടെ ടൂറിസ്റ്റ് ഹോം റിസപ്ഷനിൽ നിന്ന് പുറത്തിറങ്ങുന്ന ഡ്രൈവർ രജിത് കുമാറും ​ഭാര്യ തുഷാരയും (വലത്ത്)

മാമിയുടെ തിരോധാനം: ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി

കോ​ഴി​ക്കോ​ട്: റിയൽ എസ്റ്റേറ്റ് വ്യാപാരി ബാ​ലു​ശ്ശേ​രി എ​ര​മം​ഗ​ലം കോ​ക്ക​ല്ലൂ​ർ മു​ഹ​മ്മ​ദ് ആ​ട്ടൂ​രി​നെ (മാ​മി -56) ന​ഗ​ര​ത്തി​ൽ​നി​ന്ന് കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ അന്വേഷണം നടക്കുന്നതിനിടെ അദ്ദേഹത്തിന്റെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. ഡ്രൈവർ രജിത് കുമാർ, ​ഭാര്യ തുഷാര എന്നിവരെയാണ് ഇന്നലെ മുതൽ കോഴി​​ക്കോട് നിന്ന് കാണാതായത്. ഇതുസംബന്ധിച്ച് തുഷാരയുടെ സഹോദരൻ നടക്കാവ് പൊലീസിൽ പരാതി നൽകി. ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫ് ആണെന്നും പരാതിയിൽ പറഞ്ഞു.

മാമി തിരോധാന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്, അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന രജിത് കുമാറിനെ ചോദ്യംചെയ്യാനായി വിളിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന് മാമി തിരോധാന കേസിൽ പങ്കുണ്ടെന്ന് അന്വേഷണസംഘം സംശയിച്ചിരുന്നു. ഇതിനിടെയാണ് ഇരുവരെയും ദുരൂഹസാഹചര്യത്തിൽ കാണാതായത്. എലത്തൂർ സ്വദേശിയായ രജിത് കുമാറും ​ഭാര്യ തുഷാരയും ഏതാനും നാളുകളായി എലത്തൂരിലെ വീട് ഒഴിവാക്കി കോഴിക്കോട് മാവൂർ റോഡിലെ എൻ.വൈ.കെ ടൂറിസ്റ്റ് ഹോമിലായിരുന്നു താമസം. ഇന്നലെ രാവിലെ ഒമ്പത് മണിക്ക് ഇവിടെ നിന്ന് റൂം ഒഴിവാക്കി പുറത്തുപോയ ഇരുവരെയും കുറിച്ച് പിന്നീട് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

2023 ആ​ഗ​സ്റ്റ് 21നാ​ണ് ന​ഗ​ര​ത്തി​ലെ റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സു​കാ​ര​ൻ മു​ഹ​മ്മ​ദ് ആ​ട്ടൂ​രി​നെ കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് ഫോ​ൺ സ്വി​ച്ച് ഓ​ഫ് ആ​യി. 22ന് ​ത​ല​ക്കു​ള​ത്തൂ​രി​ൽ ഫോ​ൺ ഓ​ണാ​യി ഭാ​ര്യ​യെ​യും സു​ഹൃ​ത്തി​നെ​യും വി​ളി​ച്ചു​വെ​ങ്കി​ലും പി​ന്നീ​ട് വീണ്ടും ഓ​ഫാ​യി. മാ​മി​യെ കാ​ണാ​നി​ല്ലെ​ന്ന് അ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ ന​ട​ക്കാ​വ് പൊ​ലീ​സി​ൽ പ​രാ​തി കൊ​ടു​ത്ത​ത്. സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ആ​യി​രു​ന്ന രാ​ജ്പാ​ൽ മീ​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു​മാ​സം പൊ​ലീ​സ് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് ആ​ക്ഷ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. ക​ഴി​ഞ്ഞ ജൂ​ലൈ 10ന് ​എ.​ഡി.​ജി.​പി എം.​ആ​ർ. അ​ജി​ത്കു​മാ​ർ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടും തു​മ്പു​ണ്ടാ​ക്കാ​നാ​യി​ല്ല.

തുടർന്ന് കേസ് ക്രൈം​ബ്രാ​ഞ്ചിന് കൈമാറിയിരുന്നു. നേ​ര​ത്തേ സി.​ബി.​ഐ​ക്ക് കേ​സ് കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റിയത്. ക്രൈം​ബ്രാ​ഞ്ച് കോ​ഴി​ക്കോ​ട് റെ​യ്ഞ്ച് ഐ.​ജി പി. ​പ്ര​കാ​ശി​ന്റെ മേ​ല്‍നോ​ട്ട​ത്തി​ല്‍ ഡി​വൈ.​എ​സ്.​പി യു. ​പ്രേ​മ​നാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല.

Tags:    
News Summary - mami missing case: driver and wife also missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.