കഴക്കൂട്ടം: ഞാണ്ടൂർക്കോണം ആളിയിൽ തറട്ടയിൽ വീട്ടമ്മക്കും മകനും കുത്തേറ്റു. ബീമാപള്ളി പുതുവൽ പുരയിടത്തിൽ നൂർജഹാൻ (52), മകൻ രാഹുൽ എന്ന മുഹമ്മദ് റിയാസ് (27) എന്നിവർക്കാണ് കുത്തേറ്റത്.
സംഭവത്തെപ്പറ്റി കഴക്കൂട്ടം പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ വാടകക്ക് താമസിച്ചുവരികയാണ് ബീമാപള്ളി സ്വദേശികളായ അമ്മയും മകനും. കഴിഞ്ഞദിവസം രാത്രി മകെൻറ സുഹൃത്തായ ഗാഫ്ഹിൽ സജീവ് എന്നറിയപ്പെടുന്ന സജീവ് വീട്ടിലെത്തി ഇരുവരും ചേർന്ന് മദ്യപിച്ചു. മദ്യപാനത്തിനിടയിൽ വീട്ടമ്മയെ ഉപദ്രവിക്കാൻ സജീവ് ശ്രമിച്ചു. ഇത് റിയാസ് ചോദ്യം ചെയ്തതിനെതുടർന്ന് വാക്കേറ്റവും സംഘർഷവും ഉണ്ടായി. സംഘർഷത്തിനിടയിൽ സജീവ് കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് വീട്ടമ്മയെയും മകനെയും കുത്തി പരിക്കേൽപിച്ചു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിൽ കുത്തേറ്റ ഇരുവരെയും ശസ്ത്രക്രിയക്ക് വിധേയമാക്കി. സംഭവശേഷം ഒളിവിൽപോയ സജീവിനെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പരിക്കുള്ളതിനാൽ പൊലീസ് നിരീക്ഷണത്തിൽ മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.