ക്രിപ്റ്റോ ട്രേഡിങ്ങിൽ 12 ലക്ഷത്തിന്‍റെ തട്ടിപ്പ്​;​ യുവാവ്​ അറസ്റ്റിൽ

പ​ന്ത​ളം: ക്രി​പ്റ്റോ ക​റ​ൻ​സി ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ്ങി​ന്‍റെ പേ​രി​ൽ 12,17,697 രൂ​പ ത​ട്ടി​പ്പ്​ ന​ട​ത്തി​യ കേ​സി​ൽ മ​ല​പ്പു​റം കാ​ളി​കാ​വ് അ​ഞ്ച​ച്ച​വ​ടി വെ​ള്ള​യൂ​ർ വെ​ന്താ​ളം​പ​ടി പി​ലാ​ക്ക​ൽ ഹൗ​സി​ൽ ജി​ൻ​ഷി​ദ് (21) അ​റ​സ്റ്റി​ലാ​യി.

നേ​ഹ എ​ന്ന ടെ​ലി​ഗ്രാം അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ ‘മോ​ജ്’ ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യി​പ്പി​ച്ച​ശേ​ഷം, ക്രി​പ്റ്റോ ക​റ​ൻ​സി ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ്ങി​ൽ ലാ​ഭം ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ​ന്ത​ളം മ​ങ്ങാ​രം സ്വ​ദേ​ശി​യെ​യാ​ണ് ക​ബ​ളി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം ന​വം​ബ​ർ ആ​റി​നും 14നു​മി​ടെ കാ​ല​യ​ള​വി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ന്ത​ളം തോ​ന്ന​ല്ലൂ​ർ എ​സ്.​ബി.​ഐ ശാ​ഖ​യി​ലെ​യും അ​ടൂ​ർ ഇ​സാ​ഫ് ബാ​ങ്കി​ലെ​യും അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ്​ പ​ല​ത​വ​ണ​യാ​യി പ​ണം വാ​ങ്ങി​യ​ത്.

Tags:    
News Summary - man arrested for fraud of Rs 12 lakh in crypto trading

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.