തിരുവനന്തപുരം: മംഗള എക്സ്പ്രസ് െട്രയിനിൽ തീവെക്കാൻ പദ്ധതിയിടുന്നെന്ന് പൊലീസ് ആസ്ഥാനത്തേക്ക് വ്യാജസന്ദേശം അയച്ചയാൾ പിടിയിൽ. കഴിഞ്ഞവർഷം ഡിസംബറിൽ പൊലീസ് ആസ്ഥാനത്തെ ഇ.ആർ.എസ്.എസ് കൺേട്രാൾ റൂമിലേക്ക് വിളിച്ച് വ്യാജസന്ദേശം നൽകിയ മലപ്പുറം തിരുവാലി പാതിരിക്കോട് സ്വദേശി അബ്ദുൽ മുനീറിനെയാണ് വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
അന്തർസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് എടുത്ത നിരവധി സിം കാർഡുകളും മൊബൈൽ ഫോണും ഇയാളിൽനിന്ന് കണ്ടെടുത്തു.
ഫയർഫോഴ്സ്, റെയിൽവേ പൊലീസ് കൺേട്രാൾ റൂം എന്നിവിടങ്ങളിലേക്കും ഇയാൾ വ്യാജസന്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി.
വിവിധ നമ്പറുകളിൽനിന്ന് സ്ത്രീകളെ വിളിച്ച് ശല്യപ്പെടുത്തിയതിന് ബാലുശ്ശേരി പൊലീസ് സ്േറ്റഷനിൽ ഇയാൾക്കെതിരെ കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.