കൊച്ചി: മോഡലിനെ രണ്ട് ദിവസം തടവില്‍ പാര്‍പ്പിച്ച് കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ആലപ്പുഴ ആറാട്ടുപുഴ പുത്തന്‍പറമ്പില്‍ വീട്ടില്‍ സലീംകുമാറിനെയാണ് (33) ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റു ചെയ്തത്. മലപ്പുറം സ്വദേശിനിയായ 27കാരിയാണ് പരാതിക്കാരി.
ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാക്കനാട് ഫോട്ടോഷൂട്ടിനായി എത്തിയ മോഡലായ യുവതിക്ക് പരിചയക്കാരനായ സലിംകുമാറാണ് താമസിക്കാൻ ലോഡ്ജ് ശരിയാക്കി നല്‍കിയത്.
സലിംകുമാര്‍ വിളിച്ചിട്ടാണ് കാക്കനാട് ഇടച്ചിറയിലുള്ള ക്രിസ്റ്റീന െറസിഡന്‍സിയില്‍ യുവതി എത്തിയത്. അവിടെവെച്ച് ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്കി സലിംകുമാര്‍, ഷെമീര്‍, അജ്മല്‍ എന്നിവര്‍ ലോഡ്ജ് ഉടമയുടെ ഒത്താശയോടെ തടവില്‍പാര്‍പ്പിച്ച് കൂട്ടമാനഭംഗത്തിന് ഇരയാക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നുമാണ് യുവതി പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്.
ഹോട്ടല്‍ ഉടമ ക്രിസ്റ്റീനയെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ ഇന്നലെ വൈകീട്ട് യുവതിയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തി. യുവതിക്ക് ഒരു കുഞ്ഞുണ്ട്. ഭര്‍ത്താവുമായി വേറിട്ടാണ് താമസം. കൂട്ടുപ്രതികള്‍ക്കായി അന്വേഷണം ഊർജിതമാക്കിയതായി ഇന്‍ഫോപാര്‍ക്ക് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.