പ്ര​വീ​ണ്‍

ഭ​ര്‍തൃ​മ​തി​യാ​യ യുവതിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്​റ്റിൽ

ശ്രീ​ക​ണ്ഠ​പു​രം: ഭ​ര്‍തൃ​മ​തി​യാ​യ യു​വ​തി​യു​ടെ ന​ഗ്ന​ചി​ത്രം മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച യു​വാ​വി​നെ കു​ടി​യാ​ന്മ​ല എ​സ്.​ഐ ജെ. ​പ്ര​ദീ​പും സം​ഘ​വും അ​റ​സ്​​റ്റു​ചെ​യ്തു. ക​ര്‍ണാ​ട​ക കൊ​പ്പാ​ല്‍ ഹ​നം​സാ​ഗ​റി​ലെ എ​സ്.​എ. പ്ര​വീ​ണി​നെ​യാ​ണ്(26) അ​റ​സ്​​റ്റു​ചെ​യ്ത​ത്.

ചെ​മ്പേ​രി​ക്ക​ടു​ത്ത 24കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്​​റ്റ്. 2017ല്‍ ​യു​വ​തി ക​ര്‍ണാ​ട​ക​യി​ല്‍ പ​ഠ​ന​ത്തി​ന് പോ​യി​രു​ന്നു. അ​വി​ടെ വെ​ച്ച് പ്ര​വീ​ണു​മാ​യി പ​രി​ച​യ​പ്പെ​ട്ടു​വ​ത്രെ. ആ ​സ​മ​യം പ്ര​വീ​ണ്‍ യു​വ​തി​യു​ടെ ഫോ​ട്ടോ​യെ​ടു​ത്തി​രു​ന്നു. പി​ന്നീ​ട് യു​വ​തി വി​വാ​ഹി​ത​യാ​യി. ആ ​വി​രോ​ധ​ത്തി​ന് ഫോ​ട്ടോ മോ​ര്‍ഫ് ചെ​യ്ത് ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ചു​വെ​ന്നാ​യി​രു​ന്നു പ​രാ​തി.

ക​ര്‍ണാ​ട​ക​യി​ലെ സ​മ്പ​ന്ന കു​ടും​ബാം​ഗ​മാ​ണ് പ്ര​വീ​ണ്‍. ഇ​യാ​ളെ പി​ടി​കൂ​ടാ​ന്‍ ക​ര്‍ണാ​ട​ക പൊ​ലീ​സി​െൻറ സ​ഹാ​യം തേ​ടി​യെ​ങ്കി​ലും അ​വ​ര്‍ സ​ഹ​ക​രി​ച്ചി​ല്ല.

ഇ​തേ​ത്തു​ട​ര്‍ന്ന് ത​ളി​പ്പ​റ​മ്പ് ഡി​വൈ.​എ​സ്.​പി ടി.​കെ. ര​ത്‌​ന​കു​മാ​ര്‍ പ്ര​ത്യേ​ക സം​ഘ​ത്തെ പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Man arrested for spreading nude photo married women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.