അനൂബ്

പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാൾ പിടിയില്‍

വെള്ളറട: പെണ്‍കുട്ടിയെ കടന്ന് പിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഒളിവില്‍ പോയ പ്രതി പിടിയില്‍. മഞ്ചവിളാകം മാമാജി സദനത്തില്‍ അനൂബ്(23) ആണ് പിടിയിലായത്.

മൂന്ന് മാസം മുമ്പ് ആണ് കേസിന് ആസ്പദമായ സംഭം. ക്രത്യം നടത്തിയ ശേഷം ഒളിവില്‍ പോയ അനൂബ് നാട്ടിലെത്തിയെന്ന വിവരം ലഭിച്ച ഉടന്‍ സര്‍ക്കിള്‍ ഇന്‍സപ്ക്ടര്‍ മൃതുല്‍ കുമാറി​ന്‍റെ നേതൃത്വത്തിലുള്ള സംഘം അനൂബിനെ പിടികൂടുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാർഡ് ചെയ്തു. സര്‍ക്കിള്‍ ഇന്‍സപ്ക്ടര്‍ മൃതുല്‍ കുമാര്‍, എ. എസ്. ഐ മാരായ അജിത്കുമാര്‍, ദീപു, എസ്. സി. പി. ഒ വിജി, പ്രതീഷ്, സി. പി.  ഒ സുനില്‍കുമാര്‍, പ്രതീപ് അടങ്ങുന്ന സംഗമാണ് അനൂബിനെ പിടികൂടിയത്. 

Tags:    
News Summary - Man arrested for trying to rape girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.