തെങ്കാശിയിൽ റെയിൽവേ ജീവനക്കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാൾ പിടിയിൽ; പ്രതി കൊല്ലം സ്വദേശി

കൊല്ലം: തമിഴ്‌നാട് തെങ്കാശിയിൽ മലയാളിയായ റെയിൽവേ ജീവനക്കാരിയെ ആക്രമിച്ച പ്രതി പിടിയിൽ. കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് അറസ്റ്റിലായത്. ചെങ്കോട്ടയിൽവെച്ചാണ് ഇയാൾ പിടിയിലായത്. റെയിൽവേ ട്രാക്കിൽനിന്ന് ലഭിച്ച പ്രതിയുടെ ചെരിപ്പാണ് അന്വേഷണത്തിൽ നിർണായകമായത്. ചെരിപ്പിൽ പെയിന്റിന്റെ അംശമുണ്ടായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അനീഷിലേക്ക് എത്തിയത്.

അനീഷിനെതിരെ കൊല്ലം കുന്നിക്കോട് സ്‌റ്റേഷൻ പരിധിയിലും സമാനമായ കേസ് നിലവിലുണ്ടെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പാവൂർ ഛത്രം റെയിൽവേ ക്രോസിലാണ് ജീവനക്കാരി ആക്രമിക്കപ്പെട്ടത്. തിരുനെല്‍വേലി-ചെങ്കോട്ട പാസഞ്ചര്‍ പോയശേഷം റെയില്‍വേ ഗേറ്റ് തുറന്നിട്ട് മുറിയിലിരിക്കുമ്പോഴായിരുന്നു ആക്രമണം. ജീവനക്കാരിയുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും പ്രതി ഓടിരക്ഷപ്പെട്ടിരുന്നു. ഷർട്ട് ധരിക്കാതെ പാന്റ്‌സ് ധരിച്ച ആളാണ് ആക്രമിച്ചതെന്ന് യുവതി മൊഴി നൽകിയിരുന്നു. മധുര റെയില്‍വേ സ്‌പെഷ്യല്‍ പൊലീസ് ടീം ചെങ്കോട്ടയില്‍നിന്നാണ് ഇയാളെ പിടികൂടിയത്.

Tags:    
News Summary - Man arrested for trying to rape railway employee in Tenkasi; The accused is a native of Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.