ജോ ജോസഫിന്റെ വ്യാജ വിഡിയോ അപ്ലോഡ് ചെയ്തയാൾ അറസ്റ്റിൽ; ലീഗ് അനുഭാവിയെന്ന് പൊലീസ്

കൊച്ചി: തൃക്കാക്കര എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന്റെ വ്യാജ അശ്ലീല വിഡിയോ അപ്ലോഡ് ചെയ്തയാൾ പിടിയിൽ. മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൽ ലത്തീഫാണ് പിടിയിലായത്. ലീഗ് അനുഭാവിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. 

കോയമ്പത്തൂരിൽ നിന്ന് ഇന്ന് പുലർച്ചെയാണ് ഇയാളെ തൃക്കാക്കര പൊലീസ് പിടികൂടിയത്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് വിഡിയോ ഡിലീറ്റ് ​ചെയ്തിട്ടുണ്ടെന്ന് ​െപാലീസ് പറഞ്ഞു.

ആദ്യം ഫേസ്ബുക്കിലാണ് വിഡിയോ അപ്ലോഡ് ​ചെയ്തത്. അതിനു ശേഷം ട്വിറ്ററിലടക്കം പോസ്റ്റ് ചെയ്യുകയും വാട്സ് ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. വിഡിയോ പ്രചരിപ്പിച്ച നാലു പേരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയരുന്നു.

അതേസമയം, വ്യാജ വിഡിയോ അപ് ലോഡ് ചെയ്തയാൾ ലീഗ് പ്രവർത്തകനല്ലെന്ന് മുസ്‍ലിം ലീഗ് കോട്ടക്കൽ മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു. അറസ്റ്റിലായ അബ്ദുൽ ലത്തീഫിന് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Full View

Tags:    
News Summary - Man arrested for uploading fake video of Joe Joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.