തൃശൂർ: ഇ-സഞ്ജീവനി പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ പരിശോധനക്കിടെ വനിതാ ഡോക്ടര്‍ക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റിൽ. തൃശൂർ സ്വദേശി ശുഹൈബിനെ(21)യാണ് പൊലീസ് പിടികൂടിയത്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ടെലി മെഡിസിൻ സേവനമായ ഇ -സഞ്ജീവനിവഴി ചികിത്സിക്കുന്നതിനിടെ കോന്നി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് നേരെയാണ് നഗ്നത പ്രദര്‍ശനം നടത്തിയത്. ഡോക്ടറുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ഇ-സഞ്ജീവനിയിലെ രജിസ്ട്രേഷൻ പരിശോധിച്ചപ്പോഴാണ് തൃശൂർ സ്വദേശിയായ യുവാവിന്‍റെ വിവരങ്ങളും മൊബൈൽ നമ്പറും ലഭിച്ചത്.
ഇ സഞ്ജീവനി ടെലി മെഡിസിന്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം രോഗി മുഖം കാണിക്കാതെ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നെന്ന് ഡോക്ടര്‍ പറഞ്ഞു. ലോഗിന്‍ ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കഴിഞ്ഞ വർഷവും ഇ-സഞ്ജീവനി പോർട്ടൽ വഴി ഡോക്ടർമാർക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ച കേസിൽ മറ്റൊരു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃശ്ശൂർ മണലൂർ കെ എസ് ഇ ബി സബ് സ്റ്റേഷന് സമീപം കരിപ്പയിൽ വീട്ടിൽ സഞ്ജയ് കെ ആർ (25) ആണ് അന്ന് അറസ്റ്റിലായത്.
ഇയാൾ ഡോക്ടറോട് അശ്ലീല സംഭാഷണങ്ങൾ നടത്തുകയും നഗ്നത പ്രദർശിപ്പിക്കുകയുമായിരുന്നു. രോഗിയാണന്ന വ്യാജേന ഇ-സഞ്ജീവനി പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം ഓൺലൈനിലൂടെ അഭിമുഖത്തിനെത്തുന്ന ഡോക്ടറോടായിരുന്നു അപമര്യാദയായ പെരുമാറ്റം. വനിതാ ഡോക്ടർമാർക്ക് സ്ഥിരം ശല്യമായതിനെ തുടർന്ന് വിവിധ ജില്ലകളിൽ നിന്നും പരാതി ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.