representational image

ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

മൂവാറ്റുപുഴ: ട്രൈലർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. തൃശ്ശൂർ പുല്ലൂർ കാരിക്കാടൻ വർഗീസിന്‍റെ മകൻ അനിൽ (43) ആണ് മരിച്ചത്.

വെള്ളിയാഴ്ച പുലർച്ചെ എം.സി റോഡിൽ ഉന്നകുപ്പക്ക് സമീപമാണ് അപകടമുണ്ടായത്. കൂത്താട്ടുകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയും മൂവാറ്റുപുഴ ഭാഗത്തേക്ക് എത്തിയ പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.

അപകടത്തെ തുടർന്ന് നിർത്താതെ പോയ ട്രൈലർ ലോറി കൂത്താട്ടുകുളത്ത്നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ അനിലിനെ മൂവാറ്റുപുഴയിലെ ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags:    
News Summary - man died in a collision between lorry and pickup van

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.