?????? ????

ചുമട്ടുതൊഴിലാളിയെ കല്ലെറിഞ്ഞ്​​ കൊലപ്പെടുത്തി; അയൽവാസിയായ പ്രതി പിടിയിൽ

മുണ്ടക്കയം: ജോലി കഴിഞ്ഞ് മടങ്ങിയ ചുമട്ടുതൊഴിലാളിയെ കല്ലെറിഞ്ഞ് അയൽവാസി​ കൊലപ്പെടുത്തി. ചെളിക്കുഴി കോട്ടപ്പറമ്പിൽ ജേക്കബ് ജോർജ് (53- സാബു) ആണ് മരിച്ചത്. സംഭവത്തിൽ പ്രതി അയൽവാസിയായ പുത്തൻ പുരയ്ക്കൽ അഭിലാഷിനെ (ബിജു - 37) പൊലീസ്​ പിടികൂടി. 

ശനിയാഴ്​ച വൈകീട്ട് 6.30ന് ചെളിക്കുഴി ലക്ഷംവീട് കോളനിക്ക് സമീപമാണ് സംഭവം. ടൗണിലെ ചുമട്ടുതൊഴിലാളിയായ സാബു വീട്ടിലേക്ക് വരുന്ന വഴി ബിജു കല്ലെറിഞ്ഞ്​ വീഴ്​ത്തി നെഞ്ചിൽ വലിയ പാറക്കല്ല് എടുത്തിട്ടശേഷം​ ഓടിമറയുകയായിരുന്നു. സാബുവിനെ മെഡിക്കൽ ട്രസ്​റ്റ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിജു ലഹരിക്ക് അടിമയാണെന്നും നാട്ടുകാർക്കുനേരെ മുമ്പ​ും ആക്രമണം നടത്തിയിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. 

ഭാര്യ: ബിന്ദു. മക്കൾ: അലീന, അനുമോൾ. മൃതദേഹം മെഡിക്കൽ ട്രസ്​റ്റ്​ ആശുപത്രി മോർച്ചറിയിൽ.

Tags:    
News Summary - man died in mundakkayam beating with stone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.