വർക്കല: പിതാവ് ദുരൂഹസാഹചര്യത്തിൽ മരിച്ച് രണ്ടുമാസം പിന്നിടവെ മകനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കരുനിലക്കോട് പ്ലാവിള വീട്ടിൽ പരേതനായ ഷാജിയുടേയും കൈരളിയുടെയും മകൻ ആനന്ദ് കെ. ഷാജി(28)യാണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ട് 7.40ന് വർക്കല ജനതാമുക്ക് ലെവൽക്രോസ്സിന് സമീപത്തായിരുന്നു ദാരുണാന്ത്യം. തിരുവനന്തപുരത്ത് നിന്ന് വരികയായിരുന്ന മലബാർ എക്‌സ്പ്രസാണ് ഇടിച്ചത്. ശരീരം തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നി ചിതറി.
കീശയിൽനിന്നും നിന്നും പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വെള്ളിയാഴ്ച സംസ്കരിക്കും.
ആനന്ദിന്‍റെ പിതാവ് ഷാജി ഇക്കഴിഞ്ഞ ഒക്ടോബർ 12നാണ് മരിച്ചത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ പാപനാശം ഹെലിപ്പാഡിന് സമീപത്തെ നിർമ്മാണത്തിലിരുന്ന വീട്ടിലെ ചായ്പ്പിലാണ് കാണപ്പെട്ടത്.
ഷാജിയുടെ രണ്ടാമത്തെ മകനാണ് ആനന്ദ്. മറ്റുമക്കൾ: അപ്പു, അരവിന്ദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.