നായ് കടിച്ച വിവരം മറച്ചുവെച്ചു; പേവിഷ ബാധയേറ്റയാൾ മരിച്ചു

അടൂർ: പേവിഷ ബാധയേറ്റ് ഗൃഹനാഥൻ മരിച്ചു. വെള്ളക്കുളങ്ങര പരവൂർ കാലായിൽ പി.എം. സൈമൺ (63) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്.

ആദിക്കാട്ട് കുളങ്ങരയിൽ വാഹനം പൊളിച്ച് വില്ക്കുന്ന കടയിൽ ജോലി നോക്കുകയായിരുന്നു. ജനുവരി 22ന് പട്ടിയുടെ കടിയേറ്റതായി സൈമൺ ഡയറിയിൽ എഴുതി വച്ചിരുന്നു. എന്നാൽ, കടിയേറ്റ വിവരം ആരോടും പറഞ്ഞിരുന്നില്ല. ശനിയാഴ്ച വരെ ജോലിക്ക് പോയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച ശാരീരിക അസ്വസ്ഥതയും കാലുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് വീടിനടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി. കുറവില്ലാത്തതിനാൽ ചൊവ്വാഴ്ച വീടിന് സമീപത്തെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്നും അടൂർ ഗവ. ആശുപത്രിയിലേക്കും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

ഭാര്യ: വത്സമ്മ. മക്കൾ: അനീഷ്, അനിത.

Tags:    
News Summary - Man dies of rabies around two months after hiding dog bite from relatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.