മൂന്ന്‌ ജില്ലക്കാർക്ക്​ പ്രയോജനം; മാനന്തവാടി-ഇരിട്ടി-ബളാൽ കെ.എസ്.ആർ.ടി.സി സർവിസ് പുനരാരംഭിച്ചു

കേളകം: കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ മലയോര മേഖലകളെ ചുരുങ്ങിയ ദൂരത്തിൽ ബന്ധിപ്പിക്കുന്ന മാനന്തവാടി- ഇരിട്ടി-ചെറുപുഴ-ബളാൽ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ലിമിറ്റഡ് സ്റ്റോപ് ബസ് വീണ്ടും സർവിസ് തുടങ്ങി. ഇരിട്ടി ഭാഗത്തുനിന്ന് ആലക്കോട്, ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട് ഭാഗത്തേക്കുളള അവസാന ബസാണിത്. വിദ്യാർഥികൾ, തൊഴിലാളികൾ, വ്യാപാരികൾ തുടങ്ങി സ്ഥിരംയാത്രക്കാർക്ക് വലിയ സഹായമാണ്‌ ഈ സർവിസ്.

മാനന്തവാടി, പാൽച്ചുരം, അമ്പായത്തോട്, കൊട്ടിയൂർ, കേളകം, പേരാവൂർ, ഇരിട്ടി, ഉളിക്കൽ, പയ്യാവൂർ, ചെമ്പേരി, ആലക്കോട്, ചെറുപുഴ, ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട് വഴിയാണ് ബസ് ഓടുക. ഉച്ചക്ക്​ 2.45ന് മാനന്തവാടിയിൽനിന്ന് പുറപ്പെട്ട് അഞ്ചിന് ഇരിട്ടി വഴി രാത്രി 8.45ന് ബളാലിൽ എത്തും. പുലർച്ച ആറിന് ബളാലിൽ നിന്നാരംഭിച്ച് 11.20ന് മാനന്തവാടിയിൽ എത്തുന്ന രീതിയിലാണ് ബളാൽ - മാനന്തവാടി ബസ് സർവിസ് നടത്തുക.

പ്രധാന ക്ഷേത്രങ്ങളായ കൊട്ടിയൂർ, പയ്യാവൂർ, ആലക്കോട് അരങ്ങം, ചെറുപുഴ എന്നിവകൾക്കു മുന്നിലൂടെയാണ്‌ ബസ് കടന്നുപോകുന്നത്‌. ലാഭകരമായി സർവിസ് നടത്തിയിരുന്ന ബസ് സർവിസ് കോവിഡ് സാഹചര്യത്തിൽ നിർത്തലാക്കിയിരുന്നു.

Tags:    
News Summary - Mananthavady-Iritty-Balal KSRTC services resume

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.