നായയെ കാറിന് പിന്നിൽ കെട്ടിവലിച്ച സംഭവത്തിൽ പ്രതികരണവുമായി മേനക ഗാന്ധി

കൊച്ചി: നായയെ കാറിന്‍റെ പിന്നില്‍ കെട്ടിവലിച്ച സംഭവത്തില്‍ പ്രതികരണവുമായി മേനക ഗാന്ധി എംപി. പ്രതിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മേനകാ ഗാന്ധി ആവശ്യപ്പെട്ടു.  ആലുവ റൂറല്‍ എസ്.പിയെ മേനക ഗാന്ധി ഫോണില്‍ വിളിച്ചാണ് കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത്.

ക്രൂരതക്കിരയായ നായയെ പറവൂര്‍ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ യൂസഫ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നെടുമ്പാശേരിയിൽ വെള്ളിയാഴ്ച പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു.


മൂവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദയ അനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരാണ് പരിക്കേറ്റ നായയെ കണ്ടെത്തി ആശുപത്രിയിലാക്കിയത്. വിദഗ്ധപരിശോധനക്കായി തൃപ്പൂണിത്തറയിലെ മൃഗാശുപത്രിയിലേക്ക് കൊണ്ടു പോവും. 

Tags:    
News Summary - Maneka Gandhi reacts to the incident of a dog tied to the back of a car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.