കൊച്ചി: മംഗളൂരു സ്ഫോടനക്കേസ് പ്രതി മുഹമ്മദ് ഷാരിഖ് കൊച്ചിയിലെ വിവിധയിടങ്ങളും സന്ദർശിച്ചതായി അന്വേഷണസംഘം. സെപ്റ്റംബർ 13 മുതൽ 18 വരെ ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ലോഡ്ജിൽ ഇയാൾ തങ്ങിയെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.
തുടർന്ന് നടത്തിയ വിശദ അന്വേഷണത്തിലാണ് കർണാടക തീർഥഹള്ളി സ്വദേശിയായ ഷാരിഖ് എറണാകുളം പനമ്പിള്ളിനഗറിലും മുനമ്പത്തും നോര്‍ത്ത് പറവൂരിലും വന്നതായി കണ്ടെത്തിയിരിക്കുന്നത്.ആലുവയിൽ അഞ്ചുദിവസം തങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
പ്രേംരാജ് എന്ന പേരിലാണ് മുറിയെടുത്തത്. ഇതിനുശേഷമുള്ള ദിവസങ്ങളിലാണ് കൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽ എത്തിയതെന്നാണ് കരുതുന്നത്. ആലുവയിൽ തങ്ങിയതുമായി ബന്ധപ്പെട്ട് സി.സി.ടി.വി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് തീവ്രവാദ വിരുദ്ധ വിഭാഗം ശേഖരിച്ചിട്ടുണ്ട്.
17 ദിവസം മാത്രമേ ഇതിലെ ദൃശ്യങ്ങൾ സംരക്ഷിക്കാനാവൂവെന്നതിനാൽ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.തമിഴ്നാട്ടിലെ കുളച്ചലിലും കന്യാകുമാരിയിലും ഇയാൾ താമസിച്ചതും അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.