കോട്ടയം: പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി ശരിയായില്ലെന്ന് മാണി സി. കാപ്പൻ എം.എൽ.എ. ഇതിൽ തെൻറ അതൃപ്തി യു.ഡി.എഫിൽ അറിയിച്ചിട്ടുണ്ട്. മരംമുറി വിവാദത്തെത്തുടർന്ന് യു.ഡി.എഫ് നേതാക്കൾ മുട്ടിൽ സന്ദർശിച്ചപ്പോൾ തന്നെ വിളിക്കാതിരുന്നത് എന്തുകൊെണ്ടന്ന് അറിയില്ല. അടുത്ത യു.ഡി.എഫ് യോഗത്തിൽ ഇക്കാര്യം ഉന്നയിക്കും.
വി.ഡി. സതീശൻ മികച്ച പ്രതിപക്ഷ നേതാവാണെന്നതിൽ തർക്കമില്ല. എൽ.ഡി.എഫ് സർക്കാറിനെതിരെ രമേശ് ചെന്നിത്തല ഉയർത്തിക്കൊണ്ടുവന്ന ആരോപണങ്ങളെല്ലാം ശരിയാണെന്ന് തെളിഞ്ഞതാണ്. അദ്ദേഹത്തെ മാറ്റിയ രീതിയോടാണ് വിയോജിപ്പെന്നും കാപ്പൻ പ്രസ് ക്ലബിെൻറ 'മീറ്റ് ദ പ്രസിൽ' പറഞ്ഞു.
കെ.പി.സി.സി പ്രസിഡൻറിനെ തീരുമാനിച്ചതുപോലെ പൊതുസമ്മത ധാരണയോടെ സതീശനെ നിശ്ചയിക്കുന്നതിൽ പാളിച്ച വന്നു. താൻ സതീശന് എതിരല്ല. യു.ഡി.എഫ് നേതൃത്വം മികച്ചതാണ്.
തെൻറ നേതൃത്വത്തിലുള്ള പാർട്ടിയുടെ പേര് മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡെമോക്രാറ്റിക് കോൺഗ്രസ് കേരള അല്ലെങ്കിൽ, െഡമോക്രാറ്റിക് കോൺഗ്രസ് പാർട്ടി എന്നീ പേരുകൾ പുതുതായി സമർപ്പിച്ചു. എൻ.സി.പി കേരളയെന്ന പേര് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിക്കാത്തതിനാലാണ് പുതിയ പേര് തേടുന്നത്. വിവാദങ്ങളില്ല, പാലായിൽ വികസനമെത്തിക്കാനാണ് തനിക്ക് താൽപര്യമെന്നും കാപ്പൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.