കോട്ടയം: മന്ത്രിസ്ഥാനത്തിന്‍റെ കാര്യത്തിൽ എൻ.സി.പി കേന്ദ്ര നേതൃത്വം പറയുന്നത് അംഗീകരിക്കുമെന്ന് മാണി സി. കാപ്പൻ എം.എൽ.എ. മന്ത്രിസ്ഥാനം സംബന്ധിച്ച് പാർട്ടിയിൽ തർക്കമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന അധ്യക്ഷന്‍റെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കണം. ഇക്കാര്യം കേന്ദ്ര നേതൃത്വത്തോട് അഭ്യർഥിച്ചിട്ടുണ്ട്. ശരദ് പവാറുമായി എ.കെ ശശീന്ദ്രൻ കൂടിക്കാഴ്ച നടത്തിയതിനെകുറിച്ച് അറിയില്ലെന്നും മാണി സി. കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.
തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന എൻ.സി.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ആളെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് പാർട്ടിയിൽ ചർച്ച പുരോഗമിക്കുകയാണ്. ഇതിന് മുന്നോടിയായി മന്ത്രി എ.കെ. ശശീന്ദ്രനും മാണി സി. കാപ്പനും ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ശശീന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കുകയും പകരം മന്ത്രിസ്ഥാനം മാണി സി. കാപ്പന് നൽകുകയും ചെയ്യണമെന്നാണ് പാർട്ടിയിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.