തിരൂർ: സംഘ്പരിവാർ ആധിപത്യത്തിൽ ഇന്ത്യയിൽ എന്താണ് സംഭവിക്കുക എന്നതിന്റെ നേർചിത്രമാണ് മണിപ്പൂരിൽ ഇപ്പോൾ കാണുന്നതെന്നും അവരുടെ രാഷ്ട്രീയത്തിന്റെ റിയൽ സ്റ്റോറിയാണ് അതെന്നും വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം. തിരൂർ കൂട്ടായിയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച ദ്വിദിന സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യത്യസ്ത ജനവിഭാഗങ്ങൾ സമാധാനത്തോടെ കഴിഞ്ഞിരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി ഉണ്ടാക്കിയ സ്വാധീനം വൻ ദുരന്തമാണ് സൃഷ്ടിച്ചത്. തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യംവെച്ച് ബി.ജെ.പി വിവിധ ജനവിഭാഗങ്ങൾക്കിടയിൽ വലിയ ധ്രുവീകരണമാണ് സൃഷ്ടിക്കുന്നത്. ഇതിന്റെ പ്രത്യാഘാതം ഭീകരമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എസ്. ഇർഷാദ്, ജബീന ഇർഷാദ്, സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, വൈസ് പ്രസിഡന്റുമാരായ പി.എ. അബ്ദുൽ ഹകീം, കെ.എ. ഷഫീഖ്, സെക്രട്ടറിമാരായ ജ്യോതിവാസ് പറവൂർ, പ്രേമ പിഷാരടി, അൻസാർ അബൂബക്കർ, ടി.എ. ഫായിസ്, ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.