മഞ്ചേരി മെഡിക്കൽ കോളേജിൽ  ദളിത്​ യുവതി ​ക്ലോസറ്റിൽ പ്രസവിച്ചു

മഞ്ചേരി (മലപ്പുറം): ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദലിത് യുവതിയുടെ ആദ്യപ്രസവം ക്ളോസറ്റില്‍. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് പടിഞ്ഞാറ്റുംമുറി സ്വദേശിയുടെ ഭാര്യയായ 24കാരി പ്രസവവാര്‍ഡിലെ ടോയ്ലറ്റില്‍ പ്രസവിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന മാതാവും ഭര്‍തൃമാതാവും സംഭവമറിഞ്ഞ് ബോധരഹിതരായി. അമ്മയും കുഞ്ഞും സുഖം പ്രാപിക്കുന്നു. 

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടറുടെ സ്വകാര്യ പരിശോധനകേന്ദ്രത്തില്‍ എത്തിയാണ് യുവതി പരിശോധന നടത്തിയിരുന്നത്. വെള്ളിയാഴ്ച രാവിലെ എട്ടോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഏഴോടെ ഗര്‍ഭസ്ഥ ശിശുവിന്‍െറ ഹൃദയമിടിപ്പ് പരിശോധിക്കാന്‍ വാര്‍ഡിലെ ഡ്യൂട്ടി നഴ്സിന്‍െറ മുറിയിലത്തെി. മിടിപ്പറിയാനാകുന്നില്ളെന്നും മൂത്രം കെട്ടിനില്‍ക്കുന്നതാകാം കാരണമെന്നും പറഞ്ഞ് ഇവരോട് നഴ്സ് ടോയ്ലറ്റില്‍ പോയിവരാന്‍ ആവശ്യപ്പെട്ടു. അവിടെവെച്ച് പ്രസവിക്കുകയായിരുന്നു. ക്ളോസറ്റില്‍ വീണ കുഞ്ഞ് പിടയുന്നത് കണ്ടാണ് സ്ത്രീകളുടെ ബോധം പോയത്. കുഞ്ഞിന് ഉടന്‍ ചികിത്സ നല്‍കി. രാത്രി പത്തോടെയാണ് ഡോക്ടറത്തെിയത്. 

ജീവനക്കാരോട് പരാതി പറഞ്ഞപ്പോള്‍ അവഹേളിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജീവനക്കാരുടെ ഭാഗത്ത് അനാസ്ഥയില്ളെന്നാണ് പ്രാഥമികാന്വേഷണത്തില്‍ ബോധ്യമായതെന്നും വിശദ അന്വേഷണം ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അംബുജത്തിന്‍െറ നേതൃത്വത്തില്‍ നടത്തുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

Tags:    
News Summary - manjeri medical college dalit women pregnancy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.