മഞ്ചേരി: മെഡി. കോളജാശുപത്രിയിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു. അമ്മയും കുഞ്ഞും അപകടനില തരണം ചെയ്തു. ഡോക്ടര്‍മാരുടെയും നഴ്സിങ് ജീവനക്കാരുടെയും അനാസ്ഥക്കെതിരെ യുവതിയുടെ ഭര്‍ത്താവ് ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാറിന് പരാതി നൽകി. പുല്‍പ്പറ്റ പഞ്ചായത്തിലെ 23കാരിയാണ് വസ്ത്രം മാറാന്‍ കയറിയപ്പോൾ വ്യാഴാഴ്ച രാത്രി ശുചിമുറിയില്‍ പ്രസവിച്ചത്.
ഏപ്രില്‍ ആറിന് വൈകീട്ട് നാലിനാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി 10.30ഓടെ വേദന കൂടി. ഇക്കാര്യം ബന്ധുക്കള്‍ ഡ്യൂട്ടി നഴ്സിനെ അറിയിച്ചു. എന്നാൽ, ഇവര്‍ നഴ്സിങ് വിദ്യാര്‍ഥികളെ പറഞ്ഞുവിടുകയായിരുന്നത്രെ. വേദന കഠിനമായ വിവരം നഴ്സിങ് വിദ്യാര്‍ഥികള്‍ ഡ്യൂട്ടി നഴ്സിനെ അറിയിച്ചെങ്കിലും ഗൗനിച്ചില്ല. പിന്നീട് യുവതി വസ്ത്രം മാറാന്‍ ശുചിമുറിയില്‍ കയറിയപ്പോള്‍ പ്രസവിക്കുകയായിരുന്നു.
രണ്ടുമാസം മുമ്പും സമാനരീതിയിലുള്ള സംഭവം ആവര്‍ത്തിച്ചിരുന്നു. അന്ന് യുവജന-വനിതസംഘടനകൾ ആശുപത്രി സൂപ്രണ്ടിനും ജീവനക്കാര്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി സൂപ്രണ്ട് സന്നദ്ധനായില്ലെന്ന് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.