കൊച്ചി: മഞ്ചേശ്വരം നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്തുവെന്ന് ആരോപിക്കപ്പെട്ട ‘പരേതൻ’ ഹൈകോടതിയിൽ നേരിെട്ടത്തി. അബ്ദുൽ റസാഖ് എം.എൽ.എയുടെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്ത് ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രൻ നൽകിയ ഹരജിയിലാണ് അമ്മദ്കുഞ്ഞി വോട്ടർ നേരിെട്ടത്തി മൊഴി നൽകിയത്.
മരിച്ച ചിലർ വോട്ടുചെയ്തുവെന്ന് ചൂണ്ടിക്കാട്ടി സുരേന്ദ്രെൻറ അഭിഭാഷകൻ കഴിഞ്ഞ ദിവസം സമർപ്പിച്ച പട്ടികയിലുള്ളയാളാണ് ഇദ്ദേഹം. താൻ ജീവിച്ചിരിപ്പുണ്ടെന്നും വോട്ടർ പട്ടികയിൽ പേരുള്ള താൻ വോട്ടുചെയ്തെന്നും അമ്മദ്കുഞ്ഞി കോടതിയെ അറിയിച്ചു.
വിദേശത്തായിരുന്നിട്ടും വോട്ടുചെയ്തുവെന്ന് ചൂണ്ടിക്കാട്ടി നൽകിയ പട്ടികയിലെ ചിലർ സമൻസ് ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം കോടതിയിലെത്തിയിരുന്നു. ഇവരെയും കോടതി വിസ്തരിച്ചിരുന്നു.
26 പേരുടെ യാത്രാവിവരം പരിശോധിച്ചപ്പോൾ 20 പേരും വോട്ടിങ് ദിനം വിദേശത്തായിരുന്നുവെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വിശദീകരണപത്രിക നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.