പമ്പ: ചാത്തന്നൂർ സ്വദേശി പി.എസ് മഞ്ജു ശബരിമലയിൽ ദർശനം നടത്തിയത് വേഷം മാറി. തലമുഴുവൻ ഭസ്മം പൂശി വയസ്സായ സ് ത്രീയുടെ രൂപഭാവങ്ങളോടെയായിരുന്നു മഞ്ജു ചൊവ്വാഴ്ച ശബരിമലയിലെത്തിയത്. രാവിലെ 5.45ന് നടപ്പന്തലിൽ എത്തി സാധ ാരണഭക്തർക്കൊപ്പം ക്യൂവിൽ നിന്ന് പതിനെട്ടാം പടി ചവിട്ടിയാണ് അവർ ദർശനം നടത്തിയത്.
രാവിലെ ഏഴ് മണിയോടെയായിരുന്നു ദർശനം. പിന്നീട് സാധാരണ ഭക്തരെ പോലെ തന്നെ മലയിറങ്ങി ട്രെയിനിൽ കൊല്ലത്തെത്തി സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മഞ്ജു വീട്ടിലെത്തിയതിന് ശേഷമാണ് 'നേവാത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ പേജ് വഴി അവരുടെ ശബരിമല ദർശനത്തിെൻറ വീഡിയോ പുറത്ത് വിട്ടത്.
ഇത് മുന്നാം തവണയാണ് മഞ്ജു ശബരിമല ദർശനത്തിനായി ശ്രമിക്കുന്നത്. ആദ്യത്തെ രണ്ട് തവണയും അവർക്ക് ഉദ്യമത്തിൽ വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. തുലാമാസ പൂജയുടെ നാലാം ദിവസമായ ഒക്ടോബർ 20നായിരുന്നു ആദ്യ ശ്രമം. അന്ന് പൊലീസ് സുരക്ഷയൊരുക്കാൻ ആവില്ലെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് തമിഴ്നാട്ടിൽ നിന്നെത്തിയ മനിതി സംഘത്തിന് പിന്തുണയുമായി മലകയറാൻ ശ്രമിച്ച ദിവ്യ ദിവാകർ, സീന, ലിബി സി.എസ്, അമ്മിണ്ണി എന്നിവർക്കൊപ്പവും മഞ്ജു ഉണ്ടായിരുന്നു. എന്നാൽ, എരുമേലിയിൽ വെച്ച് പൊലീസ് ഇവരെ തടഞ്ഞ് തിരിച്ചയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.