കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കൾക്കെതിരായ വഞ്ചനക്കേസിലെ തുടർനടപടികൾക്ക് ഹൈകോടതിയുടെ സ്റ്റേ. നിർമാണക്കമ്പനിയായ പറവ ഫിലിംസ് പാർട്ണറും കേസിലെ മൂന്നാം പ്രതിയുമായ ബാബു ഷാഹിർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ബിജു ഏബ്രഹാം തുടർ നടപടികൾ ഒരു മാസത്തേക്ക് സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
സിനിമക്കായി ഏഴുകോടി രൂപ നിക്ഷേപിച്ച തനിക്ക് ലാഭവിഹിതം നൽകിയില്ലെന്നാരോപിച്ച് അരൂർ സ്വദേശി സിറാജ് വലിയതുറ നൽകിയ പരാതിയിലാണ് മരട് പൊലീസ് കേസെടുത്തത്. ബാബു ഷാഹിറിന്റെ മകനും നടനുമായ സൗബിൻ ഷാഹിർ, നിർമാണ പങ്കാളി ഷോൺ ആന്റണി എന്നിവരും പ്രതികളാണ്. ഇവരുടെ അറസ്റ്റ് ഹൈകോടതി നേരത്തേ താൽക്കാലികമായി വിലക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.