മൻ കി ബാത്ത് ഹൃദയങ്ങളെ സ്പര്‍ശിക്കുന്നത് -ഗവർണർ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മൻ കി ബാത്ത്’ നൂറാം എപ്പിസോഡിന്‍റെ തത്സമയ പ്രക്ഷേപണം രാജ് ഭവനില്‍ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉൾപ്പെടെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്നു.

ഒരു നേതാവിന് തന്റെ പ്രചോദനാത്മകമായ വാക്കുകളിലൂടെ രാജ്യത്തെ പ്രവര്‍ത്തനത്തിലേക്ക് എത്രത്തോളം പ്രചോദിപ്പിക്കാന്‍ കഴിയുമെന്നതിന്റെ തെളിവാണ് നരേന്ദ്ര മോദിയുടെ മന്‍ കി ബാത്ത് എന്ന് ഗവര്‍ണര്‍ പറഞ്ഞു. രാജ്യത്തലവന്‍ ജനങ്ങളോട് സംവദിക്കുന്ന ഇത്തരമൊരു പരിപാടി ലോക ചരിത്രത്തിലില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.

പത്മശീ ജേതാക്കളായ ലക്ഷ്മികുട്ടിയമ്മ, ഡോ.സി.ഐ. ഐസക്, മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍, റിട്ട. ജസ്റ്റിസ് ഹരിഹരൻ നായർ മുന്‍ വൈസ് ചാന്‍സലര്‍മാരായ ഡോ.ജി. ഗോപകുമാര്‍, ഡോ. ജാന്‍സി ജയിംസ്, നിർമാതാവ് ജി. സുരേഷ് കുമാര്‍, ചലച്ചിത്ര താരങ്ങളായ മേനക, പ്രവീണ, സംവിധായകന്‍ മേജര്‍ രവി, നടന്‍ കൃഷ്ണകുമാര്‍, പിന്നണി ഗായകന്‍ ജി. വേണുഗോപാൽ, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

Tags:    
News Summary - Mann Ki Baat Touches Hearts -Arif Mohammad Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.