മണ്ണാർക്കാട് (പാലക്കാട്): യുവാവ് വെടിയേറ്റു മരിച്ചതിനുപിന്നാലെ വിഷംകഴിച്ച നിലയിൽ കണ്ടെത്തിയ പ്രതിയെന്ന് സംശയിക്കുന്ന സുഹൃത്തും മരിച്ചു. കോട്ടോപ്പാടം തിരുവിഴാംകുന്ന് അമ്പലപ്പാറ ഇരട്ടവാരിപറമ്പൻ മുഹമ്മദാലിയുടെ മകൻ സജീർ എന്ന ഫക്രുദ്ദീനെ (24) ഞായറാഴ്ച രാത്രിയാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വെടിവെെച്ചന്ന് കരുതുന്ന സുഹൃത്ത് അമ്പലപ്പാറ പുത്തൻവീട്ടിൽ മഹേഷിനെ (36) തിങ്കളാഴ്ച രാവിലെ ഒമ്പതോടെ വിഷം ഉള്ളിൽചെന്ന് നിലയിൽ കണ്ടെത്തിയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് ആറരയോടെ മഹേഷും മരിച്ചു.
ഞായറാഴ്ച രാത്രി പത്തോടെ അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്ക് അക്കരെ കോട്ടകുന്ന് കോളനിക്കടുത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ ഷെഡിലാണ് സജീർ വെടിയേറ്റ് മരിച്ചത്. മഹേഷ് പാട്ടത്തിനെടുത്ത് വാഴകൃഷി നടത്തുന്ന സ്ഥലമാണിത്. സജീറിനെ വെടിവെച്ചതായി സുഹൃത്ത് സാദിഖിനെ മഹേഷ് ഫോണിൽ വിളിച്ചുപറഞ്ഞതിനെ തുടർന്നാണ് വിവരം പുറത്തറിഞ്ഞത്. ഇടതുനെഞ്ചിന് താഴെയാണ് വെടിയേറ്റത്. സമീപത്ത് മദ്യക്കുപ്പിയും കണ്ടെത്തി. സമീപവാസികൾ സ്ഥലത്തെത്തിയപ്പോൾ സജീർ മരിച്ച നിലയിലായിരുന്നു.
പൊലീസെത്തി അർധരാത്രി തിരച്ചിൽ നടത്തിയെങ്കിലും മഹേഷിനെ കണ്ടെത്താനായില്ല. വിഷം അകത്തുചെന്ന് അബോധാവസ്ഥയിൽ സംഭവസ്ഥലത്തുനിന്ന് മാറി പുഴക്ക് അക്കരെ തെങ്ങിൻ തോട്ടത്തിലാണ് തിങ്കളാഴ്ച രാവിലെ ഒമ്പതോടെ മഹേഷിനെ കണ്ടെത്തിയത്. സമീപത്തുനിന്ന് വെടിവെക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന നാടൻ തോക്കും കണ്ടെത്തി.
മഹേഷിനെ പൊലീസ് വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതിനെതുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വൈകീട്ട് ആറരയോടെണ് മരിച്ചത്.
തമിഴ്നാട്ടിൽ ലോറി ഡ്രൈവറായി ജോലിനോക്കുന്ന സജീർ ഒരാഴ്ച മുമ്പാണ് സഹോദരിയുടെ വീട്ടിലെ ചടങ്ങിനായി എത്തിയത്. ഷെഡിൽവെച്ച് ഇരുവരും മദ്യപിച്ചതായും വഴക്കിനിടയിൽ വെടിവെച്ചതാകാം എന്നുമാണ് പൊലീസ് നിഗമനം.
സജീറും മഹേഷും അവിവാഹിതരാണ്. സജീറിെൻറ മാതാവ്: റസിയ. സഹോദരങ്ങൾ: സഹീർ, സജ്ന. മഹേഷിെൻറ മാതാവ്: കാർത്യായനി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.