തൃശൂർ: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിൽ പാലിയേക്കരയിലെ ടോൾ പിരിവ് 957.68 കോടി കടന്നു. ഒക്ടോബർ 31വരെയുള്ള കണക്കാണിത്.
കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്തിന് ദേശീയപാത അതോറിറ്റി രേഖാമൂലം നൽകിയ മറുപടിയിലാണ് കണക്ക് വ്യക്തമാക്കുന്നത്. 64.94 കിലോമീറ്റര്‍ ദേശീയപാത നിര്‍മാണത്തിന് 721.174 കോടി രൂപയാണ് ചെലവായത്. കോവിഡ് കാലമായിട്ടും 2020 ജൂൺ മുതൽ ഈ വർഷം ഒക്ടോബർ വരെ മാത്രം 155.99 കോടിയാണ് ടോൾ പിരിച്ചത്. 2020 ജൂണ്‍ വരെ കമ്പനി 801.6 കോടിയാണ് പിരിച്ചത്.
2012 ഫെബ്രുവരിയിലാണ് മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ടോള്‍ പിരിക്കുന്നത്.
ടോൾ പിരിവ് കാലാവധി 2026 വരെയായിരുന്നത് 2028 വരെ നീട്ടിയിരുന്നു. ചെലവിട്ടതിനേക്കാൾ കൂടുതൽ തുക പിരിച്ചെടുത്തതിനാൽ ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്ന ഷാജി കോടങ്കണ്ടത്തിെൻറ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.