പാലക്കാട്: കേരളത്തിൽ ഒരാഴ്ചയായി മഴ മാറിനിന്നത് മൺസൂൺ ഉത്തരേന്ത്യയിലേക്ക് നീങ്ങുന്നതിെൻറ ഭാഗമായാണെന്ന് കാലാവസ്ഥ വിദഗ്ധർ. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ മൺസൂൺ ഉടൻ പ്രവേശിക്കും. ബുധനാഴ്ച കർണാടകയിൽ മൺസൂണെത്തി. അതിനുശേഷം മധ്യേന്ത്യയിലേക്കും ഉത്തരേന്ത്യയിലേക്കുമെത്തും. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ കേരളത്തിൽ മഴ ലഭിക്കുമെന്ന് കുസാറ്റിലെ പ്രഫസർ മനോജ്കുമാർ പറഞ്ഞു. വലിയ ശക്തിയിൽ ലഭിക്കാൻ സാധ്യത കുറവാണ്. ഏകദേശം ഒരു സെൻറിമീറ്റർ മാത്രമാണ് അടുത്ത പത്ത് ദിവസം ലഭിക്കാൻ സാധ്യത. നേരത്തേ മഴയെത്തിയതും ഇപ്പോഴത്തെ മഴക്കുറവിന് കാരണമായിട്ടുണ്ട്.
കഴിഞ്ഞവർഷം സംസ്ഥാനത്തെ വരൾച്ചയിലേക്ക് നയിച്ച എൽനിനോ പ്രതിഭാസത്തിന് ഇക്കുറി 50 ശതമാനം മാത്രമാണ് സാധ്യത. കൂടുതൽ മഴ ലഭിക്കുന്ന പ്രതിഭാസമായ ലാ നിന ഇക്കുറിയുണ്ടാകില്ല. ഉച്ചക്ക് ശേഷമാകും മഴക്ക് കൂടുതൽ സാധ്യത. ജൂലൈ പകുതിയോടെ മാത്രമേ ജലാശയങ്ങളിലും പുഴകളിലും വെള്ളം നിറയൂ. കാലാവസ്ഥ വ്യതിയാനം മൺസൂണിെല പ്രവചന സ്വഭാവത്തെ ഇല്ലാതാക്കിയെന്നും പ്രഫ. മനോജ്കുമാർ പറഞ്ഞു. ദിനംപ്രതി മാറുന്ന ആഗോളതാപനം മൺസൂണിനെ പ്രതികൂലമായി ബാധിച്ചു. അതിനാലാണ് ശാസ്ത്രീയമായിട്ടുപോലും പ്രവചനങ്ങൾ തെറ്റുന്നത്. ഇടമുറിയാതെ മഴ പെയ്യുന്ന കർക്കടക മാസത്തിന് ഇക്കുറിയും സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.