കേന്ദ്ര പദ്ധതികളെ കുറിച്ച് പലർക്കും അറിയില്ല; കണക്കെടുത്താൽ കേരളം നാണിച്ച് തലകുനിക്കേണ്ടി വരും -സുരേഷ് ഗോപി

പാലാ: കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുടെ കണക്കെടുത്താൽ കേരളം നാണിച്ച് തലകുനിക്കേണ്ടി വരുമെന്ന് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. ഉദ്യോഗസ്ഥരും ഭരണകർത്താക്കളുമാണ് നാണിച്ച് തലകുനിക്കേണ്ടതെന്നും ഭരിക്കുന്നവരുടെ ദുഷ്ചെയ്തി കൊണ്ടാണിതെന്നും സുരേഷ് ഗോപി പറഞ്ഞു.

കേന്ദ്ര പദ്ധതികളെ കുറിച്ച് പലർക്കും അറിയില്ലെങ്കിൽ ഭരണകർത്താക്കൾ ചെയ്തിരിക്കുന്നത് കൊടിയ ദ്രോഹമാണ്. ഇത് ചോദ്യം ചെയ്യാൻ ചങ്കുറപ്പുള്ള ഒരു നേതാവ് പോലും ഭരണവർഗത്തിൽ ഇല്ലെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. പാലായിൽ വികസിത് ഭാരത് സങ്കൽപ് യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - Many people are not aware of central schemes; Kerala will have to bow down in shame - Suresh Gopi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.