മലപ്പുറം: തെരഞ്ഞെടുപ്പ് ജോലിയിൽ ഒാടിത്തളരുന്ന പൊലീസുകാർ വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുമെന്ന ആശങ്കയിൽ. മലപ്പുറം ക്ലാരി ആർ.ആർ.ആർ.എഫ് ക്യാമ്പിലെ 300ലധികം പൊലീസുകാർ വിവിധ ജില്ലകളിൽ തെരഞ്ഞെടുപ്പ് ജോലിയിലായതിനാൽ ഇതുവരെ പോസ്റ്റൽ ബാലറ്റുകൾ ൈകപ്പറ്റാൻ സാധിച്ചിട്ടില്ല. വീട്ടിലെ വിലാസത്തിലാണ് ബാലറ്റുകൾ എത്തിയത്. എന്നാൽ, പലരും മറ്റു ജില്ലകളിലായതിനാൽ വീട്ടിലെത്താൻ പറ്റാത്ത സാഹചര്യമാണ്.
ഇതേപോലെ സംസ്ഥാനത്ത് വിവിധ ക്യാമ്പുകളിലും മറ്റുമായി നിരവധി പൊലീസുകാരാണ് വോട്ട് ചെയ്യാൻ അവസരം നഷ്ടപ്പെടുമെന്ന ആശങ്കയിലുള്ളത്. ക്ലാരി ക്യാമ്പിലെ മുന്നൂറോളം പൊലീസുകാർ ഡിസംബർ ആറ്്, ഏഴ്, എട്ട് തീയതികളിൽ കൊല്ലം ജില്ലയിൽ ജോലി ചെയ്തു.
എട്ടിന് രാത്രി 12ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽനിന്ന് ഡ്യൂട്ടി കഴിഞ്ഞു മടങ്ങി പുലർച്ച അഞ്ചിന് എറണാകുളത്തെത്തി വീണ്ടും ജോലി ചെയ്തു. തുടർന്ന് 11ന് കണ്ണൂരിലേക്കയച്ചു.
12 മുതൽ 14 വരെ കണ്ണൂരിലും ജോലി ചെയ്യണം. േവാെട്ടണ്ണൽ ദിവസത്തെ ഡ്യൂട്ടിയും എടുക്കേണ്ടതിനാൽ പോസ്റ്റൽ വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെടും. വീട്ടിലെത്തിയ പോസ്റ്റൽ ബാലറ്റുകൾപോലും കൈപ്പറ്റാനാവാതെയാണ് പലരും ജോലിയിൽ തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.