തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം ‘ഏറ്റുമുട്ടലി’ൽ സംസ്ഥാ നത്ത് കൊല്ലപ്പെട്ടത് രണ്ട് വനിതകളടക്കം ഏഴ് മാവോവാദികൾ. സംസ്ഥാന രൂപവത്കര ണശേഷം ആദ്യമായാണ് ഒരു സർക്കാറിെൻറ കാലത്ത് ഇത്രയധികം ഏറ്റുമുട്ടൽ കൊല. മൂന്ന് വർ ഷത്തിനിടെ നിലമ്പൂരിൽ രണ്ടുേപരും വൈത്തിരിയിൽ ഒരാളും അട്ടപ്പാടിയിൽ നാല് പേരുമാണ ് കൊല്ലപ്പെട്ടത്. എല്ലാം ഏറ്റുമുട്ടലിനിടെയാണെന്നാണ് സർക്കാർ ഭാഷ്യം. വ്യാജ ഏറ്റുമുട്ടൽ കൊലപാതകമെന്നാണ് മനുഷ്യാവകാശ, രാഷ്ട്രീയ പ്രവർത്തകരുടെ ആരോപണം. നിലമ്പൂരിൽ 2016 നവംബറിലും വയനാട് വൈത്തിരിയിൽ 2019 മാർച്ചിലുമാണ് മാവോവാദികൾ കൊല്ലപ്പെട്ടത്. ആറ് മാസത്തിനിടെ നാലുപേർ വീണ്ടും കൊല്ലപ്പെട്ടു. നിലമ്പൂരിൽ കൊല്ലപ്പെട്ട അജിതയും അട്ടപ്പാടിയിൽ മരിച്ച രമയുമാണ് വനിതകൾ.
മാവോവേട്ടയുടെ പേരിൽ ഇടത് സർക്കാർ ചില മേഖലകളെ അപ്രഖ്യാപിത സൈനികവത്കരണത്തിന് വിധേയമാക്കുന്നെന്ന ആക്ഷേപമാണ് ഉയരുന്നത്. 2012ലാണ് ഇടത് തീവ്രവാദം ബാധിച്ച മേഖലകളുടെ പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്തിയത്. സംസ്ഥാന സർക്കാറിെൻറ ദീർഘകാല ആവശ്യമായിരുന്നിത്. 2018ൽ കേന്ദ്രത്തിെൻറ ‘സെക്യൂരിറ്റി റിലേറ്റഡ് എക്സ്പെൻഡിച്ചർ സ്കീമി’ൽ വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളെ ഉൾെപ്പടുത്തി. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ ഉൾപ്പെട്ട ‘ട്രൈ ജങ്ഷൻ’ എന്നതിനാലാണ് മാേവാവാദി ഭീഷണി അധികം ഇല്ലാതിരുന്നിട്ടും സംസ്ഥാനത്തെ ഉൾപ്പെടുത്തിയത്. എന്നാൽ, തണ്ടർബോൾട്ട് എന്ന വിഭാഗം രൂപവത്കരിച്ച എൽ.ഡി.എഫ് സർക്കാർ അമിത അധികാരപ്രയോഗത്തിലേക്ക് നീങ്ങിയെന്നാണ് മനുഷ്യാവകാശ പ്രവർത്തകരുടെ ആക്ഷേപം. വൈത്തിരി വെടിവെപ്പിൽ പിന്നിൽനിന്നു വെടിയേറ്റാണ് സി.പി. ജലീൽ എന്ന മാവോവാദി കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലാെണന്ന് പൊലീസ് പറഞ്ഞെങ്കിലും മാവോവാദികൾ തിരിച്ചുവെടിവെച്ചതിന് തെളിവുണ്ടായിരുന്നില്ല. സാക്ഷിമൊഴികളും പൊലീസ് ഭാഷ്യം സാധൂകരിക്കുന്നതായിരുന്നില്ല.
കേരളത്തിൽ സമാന്തര സൈനികഭരണം നിലനിൽക്കുന്നെന്ന് സംശയിക്കുന്നതായി പി.യു.സി.എൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എ. പൗരൻ ‘മാധ്യമ’ത്തോട് പറഞ്ഞു. സ്വതന്ത്ര വസ്തുതാന്വേഷണസംഘത്തെ പ്രദേശത്തേക്ക് കടത്തിവിടാതെ കമാൻഡോകൾക്ക് അനുകൂല തെളിവ് സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ പറയുന്ന മജിസ്റ്റീരിയൽ അന്വേഷണം പ്രഹസനമെന്ന ആരോപണവും ഉയരുന്നുണ്ട്. 2016ലെ സുപ്രീംകോടതി വിധിയിലാണ് ഇത്തരം സംഭവങ്ങൾ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് അന്വേഷിക്കണമെന്ന് ഉത്തരവിട്ടത്. സംഭവം നടന്ന പരിധിയിലെ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. പക്ഷേ, നിലമ്പൂർ ഏറ്റുമുട്ടൽ കൊല അന്വേഷിച്ച മലപ്പുറം ജില്ലാ കലക്ടർ റിപ്പോർട്ട് ആഭ്യന്തരവകുപ്പിനാണ് അയച്ചതെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസിഡൻറ് അഡ്വ. തുഷാർ നിർമൽ സാരഥി ‘മാധ്യമ’ത്തോട് പറഞ്ഞു.
വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിട്ടും റിപ്പോർട്ടിെൻറ പകർപ്പ് നിഷേധിച്ചു. കോടതിയിൽ റിപ്പോർട്ട് നൽകാത്തതോടെ ജുഡീഷ്യൽ വിലയിരുത്തലും അസാധ്യമായി- അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.