പാലക്കാട്: അട്ടപ്പാടി മേലെ മഞ്ചിക്കണ്ടി വനത്തിൽ തണ്ടർബോൾട്ട് സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോ വാദികളുടെ മൃതദേഹങ്ങൾ പുറത്തെത്തിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം രണ്ടു പേരുടെ മൃതദേഹമാണ് വനത ്തിൽനിന്ന് പുറത്തെത്തിച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. മാവോവാദികളുടെ പക്കൽനിന്ന് പിടിച്ചെടുത്ത സാധനങ്ങളും സേന ശേഖരിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടത്താന്‍ ഒറ്റപ്പാലം ആർ.ഡി.ഒയുടെ നേതൃത്വത്തിൽ പൊലീസ്- മെഡിക്കല്‍- ഫോറന്‍സിക് സംഘങ്ങള്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ പുറപ്പെട്ടിരുന്നു. എന്നാൽ വെടിയൊച്ച കേട്ടതോടെ ഇൻക്വസ്റ്റ് നിർത്തിവെച്ചിരുന്നു.
നാലു മാവോവാദികളാണ് ഇവിടെ കൊല്ലപ്പെട്ടത്. ഭവനി ദളത്തിലെ പ്രമുഖ നേതാവായ കർണാടക സ്വദേശി മണിവാസകനടക്കം കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ ൃ നടന്ന ഏറ്റുമുട്ടലിൽ കർണാടക ചിക്മഗളൂരു സ്വദേശികളായ സുരേഷ്, ശ്രീമതി, തമിഴ്നാട് സ്വദേശി കാർത്തിക് എന്നിവരാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.