പാലക്കാട്: ചൂഷണരഹിത സമൂഹത്തിന് സായുധപോരാട്ടത്തിെൻറ വഴി തെരഞ്ഞെടുത്ത മാവോ വാദികൾ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണ് അട്ടപ്പാടിയിലേത്. നിലമ്പൂരിനും വയനാ ടിനും ശേഷം കനത്ത ആൾനാശമാണ് തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ മഞ്ചക്കണ്ടി വന ത്തിൽ മാവോവാദികൾക്കുണ്ടായത്.
സി.പി.െഎ (മാവോയിസ്റ്റ്) സംഘം പശ്ചിമഘട്ട കാടുക ളിൽ വേരുപിടിക്കുകയും ദളങ്ങളായി രൂപപ്പെടുകയും ചെയ്തതോടെ തമിഴ്നാട്ടിലും കേരള ത്തിലും പൊലീസും ഇൻറലിജൻസ് സംവിധാനങ്ങളും കനത്ത ജാഗ്രതയിലായിരുന്നു.
കാടുക ളിലൂടെ ആയുധമേന്തിയുള്ള സഞ്ചാരവും ആദിവാസിസൗഹൃദവും വഴി മാവോവാദികൾ പൊലീസിന് വൻ വെല്ലുവിളി ഉയർത്തി. അട്ടപ്പാടിയിലെ മാേവാവാദികൾ ഭവാനി ദളമെന്നും വയനാടൻ കാടുകളിൽ പ്രവർത്തിക്കുന്നവർ കബനി ദളമെന്നും നിലമ്പൂർ വനത്തിലുള്ളവർ നാടുകാണി ദളമെന്നുമാണ് അറിയപ്പെടുന്നത്. പുറമേ കർണാടകയിലും തമിഴ്നാട്ടിലും വേറെയും ഒാരോ ദളങ്ങളുണ്ട്. 2014 മുതൽ ഭവാനി ദളത്തിന് കീഴിൽ അട്ടപ്പാടി വനത്തിൽ നിലയുറപ്പിച്ച മാവോവാദികൾ ശിരുവാണി മേഖലയിലേക്കുകൂടി പ്രവർത്തനം വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലായിരുന്നു.
അട്ടപ്പാടിയിൽ ആകെയുള്ള 192 ആദിവാസി ഉൗരുകളിൽ കേവലം 19 ഉൗരുകൾ കേന്ദ്രീകരിച്ചാണ് 50 അംഗങ്ങളുണ്ടെന്ന് പറയപ്പെടുന്ന ഭവാനിദളത്തിെൻറ പ്രവർത്തനം. വയനാട് തിരുനെല്ലി സ്വദേശി സോമനാണ് ഇൗ ദളത്തിെൻറ അമരത്ത്.
വനിതകളടക്കമുള്ള ഭവാനി ദളക്കാർ ആദിവാസികളുമായി നിരന്തരസമ്പർക്കം പുലർത്തിവന്നിരുന്നു. ഉൗരുകളിൽ പലതവണ വരുകയും ഭക്ഷണസാധനങ്ങളും മറ്റും വാങ്ങിപ്പോകുകയും ചെയ്യാറുണ്ടെങ്കിലും ഒരവസരത്തിലും ഇവർ അക്രമകാരികളാവുകയോ ഭീഷണിപ്പെടുത്തുകയോ ഉണ്ടായിട്ടില്ലെന്ന് ആദിവാസികൾ പറയുന്നു.
നിരന്തരം ആശയപ്രചാരണം നടത്തിയിട്ടും ആദിവാസികളെ വശീകരിക്കാൻ മാവോവാദികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
എന്നാൽ, ആദിവാസികളുടെ നീറുന്ന പ്രശ്നങ്ങൾ എണ്ണിപ്പറഞ്ഞെത്തുന്ന മാവോവാദികളെ ഒറ്റുകൊടുക്കാനോ എതിർക്കാനോ അവർ തയാറല്ല. മാവോവാദികളുമായുള്ള ആദിവാസികളുടെ ചങ്ങാത്തം അവസാനിപ്പിക്കാൻ പൊലീസ് നിരന്തരസമ്പർക്ക പരിപാടി സംഘടിപ്പിച്ചിരുന്നു. ചൊവ്വാഴ്ച വെടിയേറ്റ് മരിച്ച തമിഴ്നാട് സ്വദേശി മണിവാസകം കബനിദളം നേതാവാണ്. വയനാടൻ കാടുകളിൽ തമ്പടിച്ചിരുന്ന മാവോവാദികൾ കൂടി അട്ടപ്പാടിയിൽ എത്തിയിരുന്നെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഏറ്റുമുട്ടൽ മരണം ഉണ്ടായപ്പോഴെല്ലാം കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാർ
പാലക്കാട്: നക്സലൈറ്റുകളും മാവോവാദികളും ഏറ്റുമുട്ടലിൽ മരിക്കുേമ്പാഴെല്ലാം സംസ്ഥാനം ഭരിച്ചത് കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാർ. വയനാട് തിരുനെല്ലിയിൽ 1970 ഫെബ്രുവരി 18ന് വർഗീസ് കൊല്ലപ്പെടുേമ്പാൾ സി. അച്യുതമേനോനായിരുന്നു മുഖ്യമന്ത്രി. കോൺഗ്രസ്, മുസ്ലിം ലീഗ്, ആർ.എസ്.പി, കേരള കോൺഗ്രസ് പിന്തുണയോടെയായിരുന്നു സർക്കാർ. ആഭ്യന്തരം കൈയാളിയത് സി.എച്ച്. മുഹമ്മദ് കോയ. ഏറ്റുമുട്ടലിൽ വർഗീസ് കൊല്ലപ്പെട്ടെന്നായിരുന്നു അന്നത്തെ പൊലീസ് ഭാഷ്യമെങ്കിലും 28 വർഷത്തിനുശേഷം കോൺസ്റ്റബ്ൾ രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തലോടെ സത്യം പുറത്തുവന്നു. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം വെടിവെച്ചു കൊല്ലുകയായിരുന്നെന്നായിരുന്നു വെളിപ്പെടുത്തൽ. തുടർന്ന് സി.ബി.െഎ അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുൻ െഎ.ജി ലക്ഷ്മണയെ 2010ൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
നിലമ്പൂർ വെടിവെപ്പിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ സി.പി.െഎ രംഗത്തുവന്നിരുന്നു. മാവോവാദികളെ വെടിവെച്ചുകൊല്ലുന്നതിനെതിരെ സി.പി.എം പി.ബി അംഗം എം.എ. ബേബിയടക്കമുള്ളവരും പരോക്ഷ വിമർശനമുയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.