മുളങ്കുന്നത്തുകാവ്: അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ പൊലീസ് വെടിെവച്ചുകൊന്ന നാല് മാവോവാദികളിൽ രണ്ടാളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞതായി സൂചന. പോസ്റ്റ്മോർട്ടത ്തിനുശേഷം തൃശൂർ ഗവ. മെഡിക്കൽ കോളജിൽ സൂക്ഷിച്ച മൃതദേഹങ്ങളിൽ അരവിന്ദ് എന്ന് പൊല ീസ് പറയുന്ന ശ്രീനിവാസിെൻറയും കാർത്തി എന്ന കാർത്തികിെൻറയും മൃതദേഹം തിരിച്ചറിഞ് ഞതായാണ് പൊലീസ് പറയുന്നത്.
മണിവാസകത്തിെൻറ മൃതദേഹം തിരിച്ചറിഞ്ഞിരുന്നു. രമ എന്ന് പൊലീസ് പറയുന്ന സ്ത്രീയുടെ മൃതദേഹം തിരിച്ചറിയാൻ ആരും എത്തിയിട്ടില്ല.മണിവാസകത്തിെൻറ മൃതദേഹം മാത്രമാണ് സഹോദരി അടക്കമുള്ളവർ കൃത്യമായി തിരിച്ചറിഞ്ഞത്.
ശ്രീനിവാസിെൻറയും കാർത്തിയുടെയും മൃതദേഹങ്ങളുടെ കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു. അരവിന്ദിെൻറ മൃതദേഹം സുരേഷ് എന്നയാളുടേതാണെന്ന സംശയത്തിൽ എത്തിയ ബന്ധുക്കൾക്ക് തിരിച്ചറിയാനായില്ല. കാർത്തിയുടെ മൃതദേഹത്തിെൻറ കാര്യത്തിലും സംശയം ഉണ്ടായി. പൊലീസ് പറയുന്നവർ തന്നെയാണോ വെടിയേറ്റു മരിച്ചതെന്നും സംശയം ഉയർന്നു.
ശ്രീനിവാസിെൻറ മൃതദേഹം ബന്ധുക്കൾക്ക് ഒറ്റനോട്ടത്തിൽ വ്യക്തമായില്ലെങ്കിലും വെടിയേറ്റ് വീണപ്പോൾ എടുത്ത ഫോട്ടോയും മറ്റും കണ്ട് സ്ഥിരീകരിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഉറപ്പ് വരുത്താൻ ബന്ധുക്കളുടെ ആവശ്യപ്രകാരം ഡി.എൻ.എ പരിശോധന നടത്തുന്നുണ്ട്. കാർത്തിയുടെ കാര്യത്തിൽ, ബന്ധുക്കൾ ഹാജരാക്കിയ രേഖകളുെട അടിസ്ഥാനത്തിൽ വ്യക്തത വന്നിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
മൃതദേഹങ്ങൾ സംസ്കരിക്കാമെന്ന് ഹൈകോടതി ഉത്തരവിട്ടതിനെതുടർന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് അധികൃതർ നീങ്ങുകയാണ്. മെഡിക്കൽ കോളജും പരിസരവും ഇപ്പോഴും പൊലീസ് കാവലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.