മലപ്പുറം: വാളയാർ, മാവോവാദി, യു.എ.പി.എ വിഷയങ്ങൾ കാണുമ്പോൾ സംസ്ഥാനത്ത് പൊലീസിനെ കയറൂരിവിട്ടിരിക്കുകയാണെന്ന് സംശ യിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പൊലീസിന് രാഷ്ട്രീയോപദേശം ലഭിക്കുന്നില്ലെന്നാണ് വ്യക്തമാവുന്നത്. യു.എ.പി.എയെ ശക്തമായി എതിർത്ത സി.പി.എം ഭരണത്തിലിരിക്കുമ്പോൾതന്നെ അത് ചുമത്തിയതിൽപരം അത്ഭുതം വേറെയില്ല.
സി.പി.ഐ കുറേക്കാലമായി കരയുകയാണ്. അവരുടെ കരച്ചിൽ മാത്രമേ കേൾക്കുന്നുള്ളൂ. ഫലമൊന്നും കാണുന്നില്ല. ഉള്ളിൽനിന്ന് ഇല്ലാതാക്കാൻ കഴിയുന്നില്ലെങ്കിൽ പുറത്തുവന്ന് ചെറുത്തുതോൽപിക്കണം. മാവോവാദി വിഷയം അതിരുകടന്നതായി. വാളയാർ കേസ് പോലെ നീചമായ കാര്യത്തിൽപോലും പൊലീസിെൻറ പിന്തുണ പ്രതികൾക്ക് ലഭിച്ചെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.