പാലക്കാട്: കേരളത്തിൽ പൊലീസും മാവോവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കാര ്യങ്ങളെത്തിയത് സി.പി.െഎ (മാവോയിസ്റ്റ്) എന്ന മാവോവാദി ഗ്രൂപ്പിെൻറ ഉദയത്തോടെ. 2000ത് തിെൻറ തുടക്കത്തിലാണ് സി.പി.െഎ (എം.എൽ) ജനശക്തിയിൽ പ്രവർത്തിച്ചിരുന്ന രൂപേഷും സംഘ വും ആന്ധ്രയിലെ പീപ്ൾസ് വാർ ഗ്രൂപ്പുമായി ചേർന്ന് കേരളത്തിൽ സി.പി.െഎ (മാവോയിസ്റ ്റ്) എന്ന ഗ്രൂപ്പിന് രൂപം നൽകുന്നത്.
നാലു വർഷത്തിനുശേഷം കെ. മുരളി നേതൃത്വം നൽകു ന്ന സി.പി.െഎ (എം.എൽ) നക്സൽ ബാരിയും ഇതിൽ ലയിച്ചു. 2013ൽ തന്നെ മാവോവാദി സായുധസംഘങ്ങൾ നില മ്പൂർ, വയനാട്, അട്ടപ്പാടി വനങ്ങളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരുന്നു. തുടർന്ന് പുതിയ ദളങ്ങളും രൂപംകൊണ്ടു. പിന്നീട് സി.പി.െഎ (മാവോയിസ്റ്റ്) പശ്ചിമഘട്ട സ്പെഷൽ സോൺ കമ്മിറ്റി എന്ന പേരിൽ ഇവർ മാധ്യമങ്ങൾക്ക് പ്രസ്താവനകൾ നൽകാൻ തുടങ്ങി.
2013 ഒക്ടോബറിൽ വയനാട് ചൂരണിമലയിൽ ക്രഷർ യൂനിറ്റിെൻറ മണ്ണുമാന്തി യന്ത്രത്തിന് മാവോവാദികൾ തീയിട്ടു. പിന്നീട് എറണാകുളം നിറ്റ ജലാറ്റിൻ ഒാഫിസ് അടിച്ചുതകർത്തു. 2015 ജനുവരിയിൽ അട്ടപ്പാടിയിൽ വനംവകുപ്പിെൻറ ക്യാമ്പ് ഷെഡിനും സൈലൻറ്വാലി റേഞ്ച് ഒാഫിസിനും തീയിട്ടു. വയനാട്ടിൽ സ്വകാര്യ റിസോർട്ടിനും കണ്ണൂരിൽ ക്വാറിക്കുനേരെയും പാലക്കാട്ട് ബഹുരാഷ്ട്ര കുത്തകകളുടെ ഭക്ഷണശാലക്കു നേരെയും ആക്രമണമുണ്ടായി. പല ജില്ലകളിലും ഇത്തരം ചെറു ഒാപറേഷനുകൾ ആവർത്തിച്ചതോടെ സർക്കാർ സംവിധാനം ജാഗരൂകരായി. മാേവാവാദി വേട്ടക്ക് പ്രത്യേക സേന രൂപവത്കരിക്കുകയും വിവിധ വനമേഖലകളിൽ വിന്യസിക്കുകയും ചെയ്തു.
കേന്ദ്ര ഇൻറലിജൻസിെൻറ സഹായത്തോടെ കേരള, തമിഴ്നാട് പൊലീസുകൾ നടത്തിയ സംയുക്ത നീക്കത്തിൽ 2015 മേയിൽ രൂപേഷും ഭാര്യ ഷൈനയും കൂട്ടാളികളും കോയമ്പത്തൂരിന് സമീപം അറസ്റ്റിലായി.
ഏെറ നാളുകൾ കഴിയുംമുമ്പ് കെ. മുരളിയെ പുണെയിൽ പൊലീസ് പിടികൂടി. നേതാക്കളുടെ അറസ്റ്റ് വനത്തിൽ തമ്പടിച്ച മാവോവാദികൾക്ക് തിരിച്ചടിയായി. ദളങ്ങളുെട ഏേകാപനം നഷ്ടമായി. 2016 നവംബറിൽ തണ്ടർബോൾട്ട് കടന്നാക്രമണം തുടങ്ങി.
നിലമ്പൂർ കരുളായി വനത്തിൽ മാവോവാദി അഖിലേന്ത്യ നേതാവ് കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടു. ഇത് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിമരുന്നിടുകയും ജനകീയ പ്രതിഷേധങ്ങൾ നടക്കുകയും ചെയ്തെങ്കിലും സർക്കാറും പൊലീസും കർശന നിലപാടുമായി മുന്നോട്ടുപോയി. വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് 25ഒാളം പ്രവർത്തകർ യു.എ.പി.എ കേസുകളിൽ കുടുങ്ങി ജയിലിലായി.
2019 മാർച്ചിൽ വയനാട് ലെക്കിടിയിലെ സ്വകാര്യ റിസോർട്ടിലുണ്ടായ പൊലീസ് വെടിവെപ്പിൽ മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ മാവോവാദി പ്രവർത്തകൻ സി.പി. ജലീൽ കൊല്ലപ്പെട്ടു. ഇതിനുശേഷവും മാവോവാദികൾ അട്ടപ്പാടിയിലും നിലമ്പൂർ കാടുകളിലും ചെറുസംഘങ്ങളായി പ്രത്യക്ഷപ്പെട്ടു.
ഇതിനിടെ, അട്ടപ്പാടിയിലെ ഉൗരുകളിൽ ഇവരെ കണ്ടെന്ന റിപ്പോർട്ടുകളുടെ വെളിച്ചത്തിൽ കഴിഞ്ഞ ഒരു മാസമായി തണ്ടർേബാൾട്ടും പൊലീസും കാട് അരിച്ചുപെറുക്കിയുള്ള പരിശോധനയിലായിരുന്നു. ഇതിനൊടുവിലാണ് ഇപ്പോൾ വെടിവെപ്പുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.