കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സി.പി.എം പ്രവർത്തകരായ അലൻ ഷുഹൈബിനേയും താഹ ഫസലിനെയും അറസ്റ്റ് ചെയ്യുമ്പോൾ പൊലീസിൽ നിന്ന് ഓടി രക്ഷപ്പെട്ട മൂന്നാമനെ തിരിച്ചറിഞ്ഞു. മലപ്പുറം പാണ്ടിക്കാട് സ് വദേശി ഉസ്മാൻ എന്നയാളാണതെന്നും നിരവധി കേസുകളിൽ പ്രതിയാണിയാളെന്നും പൊലീസ് വ്യക്തമാക്കി.
അലനും താഹക്കുമെതിരെ പൊലീസ് യു.എ.പി.എ ചുമത്തിയിരുന്നു. ഇവരെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കാനിരിെക്കയാണ് മൂന്നാമനെ സംബന്ധിച്ചുള്ള സ്ഥിരീകരണത്തിലേക്ക് പൊലീസ് എത്തുന്നത്.
നവംബർ ഒന്നിന് രാത്രിയാണ് പന്തീരാങ്കാവ് പൊലീസ് അലനെയും താഹയെയും അറസ്റ്റ് ചെയ്തത്. ഒാടിരക്ഷപ്പെട്ടയാളാണ് കേസിൽ മുഖ്യപ്രതിയെന്ന് പൊലീസ് ആവർത്തിക്കുേമ്പാഴും ഇയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിരുന്നില്ല. ചോദ്യംചെയ്യലിൽ പ്രതികളും ഇയാളെക്കുറിച്ച് അറിയില്ലെന്നാണ് പ്രതികരിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
കോഴിക്കോട് കോടതി തള്ളിയതിനെതുടർന്ന് അലനും താഹയും സമർപ്പിച്ച ജാമ്യാപേക്ഷ ഹൈകോടതി തിങ്കളാഴ്ച പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.