മാനന്തവാടി: മാവോവാദി നേതാവ് രൂപേഷിനെ തൊണ്ടർനാട് കുഞ്ഞോം ചാപ്പ കോളനിയിലെത്തിച്ച് തെളിവെടുത്തു. 2014 ഡിസംബർ ഏഴിന് ഈ വനമേഖലയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലും വെടിവെപ്പിലും വെള്ളമുണ്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണിത്.
കൽപറ്റ ഡിവൈ.എസ്.പി കെ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ തണ്ടർബോൾട്ടിെൻറ വൻ സുരക്ഷ വലയത്തിലായിരുന്നു തെളിവെടുപ്പ്. ചാപ്പ വനത്തിലെത്തിച്ചശേഷം തിരികെ കൊണ്ടുവരുകയായിരുന്നു. ഏറ്റുമുട്ടൽ നടന്ന ഉൾവനത്തിലേക്ക് കൊണ്ടുപോകാതെ തെളിവെടുപ്പ് പ്രഹസനമാക്കിയതായി ആരോപണമുയർന്നിട്ടുണ്ട്. പിന്നീട് ജില്ല ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി കൽപറ്റ കോടതിയിൽ ഹാജരാക്കി.
തെളിവെടുപ്പ് സ്ഥലത്തും ജില്ല ആശുപത്രിയിലും രൂപേഷ് ‘‘ഇൻക്വിലാബ് സിന്ദാബാദ്, നക്സൽബാരി സിന്ദാബാദ്, പാവപ്പെട്ട ആദിവാസികൾക്ക് ഭൂമി വിതരണം ചെയ്യുക, കർഷകരുടെ വിളകൾക്ക് ന്യായവില നൽകുക, മാവോയിസ്റ്റുകൾ തീവ്രവാദികളല്ല’’ എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു. വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന രൂപേഷിനെ ചൊവ്വാഴ്ച ഒരു ദിവസത്തേക്കാണ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.