എടക്കര (മലപ്പുറം): അതിര്‍ത്തി വനത്തില്‍ തിരച്ചിലിനിറങ്ങിയ തമിഴ്നാട് പ്രത്യേക ദൗത്യസംഘത്തെ കണ്ട് മാവോവാദികള്‍ വെടിയുതിര്‍ത്തു. കേരള-തമിഴ്നാട് അതിര്‍ത്തി വനത്തില്‍ തമിഴ്നാടിനോട് ചേർന്ന മേഖലയിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം.
ചാരുമജുംദാര്‍ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് അതിര്‍ത്തി വനത്തില്‍ രക്തസാക്ഷി ആചരണം നടക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് തമിഴ്നാട് നക്സല്‍ വിരുദ്ധസേന തിരച്ചിലിനിറങ്ങിയത്. ജി.പി.എസ് സംവിധാനത്തിെൻറ സഹായത്തോടെ മാവോവാദി സാന്നിധ്യം മനസ്സിലാക്കി വളയാനുള്ള എസ്.ടി.എഫ് സംഘത്തിെൻറ ശ്രമത്തിനിടെയാണ് വെടിെവപ്പ്. മരുതയിൽവെച്ച് സേനയെ കണ്ട മാവോവാദികള്‍ ആകാശത്തേക്ക് രണ്ട് റൗണ്ട് വെടിയുതിർക്കുകയായിരുന്നു.
ഏറുമാടത്തിൽനിന്ന് വെടിയുതിർത്ത് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് സംഘം രക്ഷപ്പെടുകയായിരുന്നു. ഉൾവനത്തിലേക്ക് രക്ഷപ്പെട്ട ഇവർക്കായി കേരള-തമിഴ്നാട് പൊലീസ് സേന സംയുക്ത പരിശോധന ആരംഭിച്ചു. മരുതവനത്തിലും തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലുമാണ് പരിശോധന നടക്കുന്നത്. മൊബൈൽ ഫോൺ, ചാർജർ, പാത്രങ്ങൾ, പലചരക്കുസാധനങ്ങൾ എന്നിവ മാവോവാദി ക്യാമ്പിൽനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം മരുതയിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.