കല്പറ്റ: സർക്കാറിെൻറ കീഴടങ്ങൽ-പുനരധിവാസ പദ്ധതിയിൽ വയനാട്ടിൽ മാവോവാദി കീഴടങ്ങി. സി.പി.ഐ മാവോവാദി കബനി ദളത്തിലെ ഡെപ്യൂട്ടി കമാന്‍ഡൻറ് പുല്പള്ളി അമരക്കുനി പണിക്കപ്പറമ്പില്‍ ലിജേഷ് (രാമു -37) തിങ്കളാഴ്ച രാത്രി 10ന് വയനാട് ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ മുമ്പാകെ കീഴടങ്ങിയത്. മാവോവാദികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി 2018ൽ സർക്കാർ പ്രഖ്യാപിച്ച പദ്ധതിയിൽ സംസ്ഥാനത്ത് ആദ്യമായാണ് ഒരാൾ കീഴടങ്ങുന്നത്.
ഏഴു വർഷമായി ലിജേഷ് കബനി ദളത്തിലുണ്ട്. ഭാര്യയും മാവോവാദി പ്രവർത്തകയാണ്. മാവോവാദി സിദ്ധാന്തത്തിെൻറ നിഷ്ഫലത ബോധ്യപ്പെട്ട ലിജേഷ് സ്വമനസ്സാലെയാണ് കീഴടങ്ങിയതെന്നു ഉത്തര മേഖല ഐ.ജി അശോക് യാദവ് പറഞ്ഞു. ജില്ല കലക്ടര്‍ ഉള്‍പ്പെടുന്ന സ്ക്രീനിങ് കമ്മിറ്റിയുടെ പരിശോധനയ്ക്കു വിധേയമായി രണ്ടു മാസത്തിനകം പുനരധിവാസ പാക്കേജ് തീരുമാനിക്കും. മാവോവാദി ഓപറേഷനുകളുമായി ബന്ധപ്പെട്ടു ലിജേഷിനെതിരെ കേസുകളുണ്ടെന്ന് ഐ.ജി പറഞ്ഞു.
ചെറിയ കുറ്റകൃത്യ കേസുകള്‍ റദ്ദാക്കലും പൊതുജീവിതത്തിനു സാമ്പത്തിക പിന്തുണയും സുരക്ഷയും ഉള്‍പ്പെടെ വാഗ്ദാനം ചെയ്യുന്നതുമാണ് കീഴടങ്ങല്‍-പുനരധിവാസപദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.