മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു

തിരൂർ: നാല് പതി​റ്റാണ്ടോളം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്ന ഗായിക അസ്മ കൂട്ടായി (51) അന്തരിച്ചു. രോഗബാധിതയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

കലാ കുടുംബത്തിൽനിന്ന് ഗായികയായെത്തിയ അസ്മ അഞ്ചാം വയസ്സിൽ പാടിത്തുടങ്ങിയതാണ്. പിതാവ് ചാവക്കാട് ഖാദർ ഭായ് ഗായകനും തബലിസ്റ്റും ആയിരുന്നു. മാതാവ് ആമിന ബീവിയും ഗായികയായിരുന്നു. തബലിസ്റ്റായ മുഹമ്മദലി എന്ന ബാവയാണ് ഭർത്താവ്. ലൗ എഫ്.എം എന്ന ചിത്രത്തിൽ അസ്മ പിന്നണി പാടിയിട്ടുണ്ട്. ദർശന ടി.വിയിലെ ‘കുട്ടിക്കുപ്പായം’ റിയാലിറ്റി ഷോയിൽ ജഡ്ജായും എത്തി. ഏറെക്കാലം ഭർത്താവിനൊപ്പം ഖത്തറിലായിരുന്ന അവർ അവിടെയും മാപ്പിളപ്പാട്ട് വേദികളിൽ സജീവമായിരുന്നു. സംസ്ഥാന പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങൾ അസ്മയെ തേടിയെത്തിയിട്ടുണ്ട്.

മയ്യിത്ത് തിരൂരിനടുത്ത് നിറമരുതൂർ ജനതാ ബസാറിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം വൈകീട്ട് നാലിന് കൂട്ടായി- കോതപറമ്പ് റാത്തീബ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Tags:    
News Summary - Mappila song singer Asma Koottayi passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.