മത സാഹോദര്യം മുറുകെപ്പിടിക്കണം; കോട്ടം തട്ടാന്‍ അനുവദിക്കരുതെന്ന് കർദിനാൾ ആലഞ്ചേരി

കൊച്ചി: പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ വിവാദപ്രസ്താവനയെ തുടർന്നുണ്ടായ കലുഷിത സാഹചര്യങ്ങൾ എത്രയും വേഗത്തിൽ അവസാനിപ്പിക്കണമെന്നും സമാധാനപരമായ സൗഹൃദത്തിലേക്ക് തിരിച്ചുവരുകയാണ് ഇപ്പോൾ പ്രധാനമെന്നും സിറോ മലബാര്‍സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. ഇതിന്​ മതാചാര്യരും രാഷ്​​ട്രീയനേതാക്കളും സമുദായശ്രേഷ്ഠരും നടത്തുന്ന പരിശ്രമങ്ങളോട് സര്‍വാത്മനാ സഹകരിക്കുമെന്നും പ്രസ്താവനയിൽ ബിഷപ് വ്യക്തമാക്കി.

എല്ലാ മതവിശ്വാസികളും സമുദായങ്ങളും സാഹോദര്യത്തോടെ ജീവിക്കുന്നതാണ് കേരളീയ പാരമ്പര്യം. അതിന്​ ഒരുവിധത്തിലും കോട്ടം തട്ടാന്‍ അനുവദിക്കരുത്. വിവിധ മതവിശ്വാസികള്‍ തമ്മി​െല സാഹോദര്യം മുറുകെപ്പിടിക്കണം. മതവികാരങ്ങളെ മുറിപ്പെടുത്തുന്നതെന്ന്​ സംശയിക്കുന്ന കാര്യങ്ങളില്‍പോലും അതിവിവേകത്തോടും പരസ്പര ബഹുമാനത്തോടുംകൂടി ചര്‍ച്ചകള്‍ നടത്തി പരിഹാരം കണ്ടെത്തി സാഹോദര്യത്തില്‍ മുന്നോട്ടുപോകാന്‍ എല്ലാവരും പരിശ്രമിക്കണം.

ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നടത്തുന്ന പ്രസ്താവനകളെയും പ്രവര്‍ത്തനങ്ങളെയും അവയുടെ യഥാർഥ ലക്ഷ്യത്തില്‍നിന്ന്​ മാറ്റിനിര്‍ത്തി വ്യാഖ്യാനിക്കുന്നത് തെറ്റിദ്ധാരണകള്‍ക്കും ഭിന്നതകള്‍ക്കും വഴിതെളിക്കും. ഇത്തരം പ്രവണതകള്‍ക്കെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണം. സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കുന്ന ഒരുസാഹചര്യവും സൃഷ്​ടിക്കാന്‍ ക്രൈസ്തസഭകളോ സഭാശുശ്രൂഷകരോ ആഗ്രഹിക്കുന്നില്ല. സഭയുടെ ഈ കാഴ്ചപ്പാടില്‍നിന്ന് ഒരുസാഹചര്യത്തിലും വ്യതിചലിക്കാതിരിക്കാന്‍ സഭാംഗങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Tags:    
News Summary - Mar alencherry react to Pala Bishop Statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.